Latest NewsSaudi ArabiaNewsInternationalGulf

ഉംറ പെർമിറ്റ്: വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്ക് ആപ്പുകളിലൂടെ അപേക്ഷ നൽകാമെന്ന് ഹജ്ജ് മന്ത്രാലയം

റിയാദ്: വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്ക് ഉംറ പെർമിറ്റുകൾക്കായി ആപ്പുകളിലൂടെ അപേക്ഷ നൽകാമെന്ന് ഹജ്ജ് മന്ത്രാലയം. ഗ്രാൻഡ് മോസ്‌ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിൽ പ്രാർത്ഥിക്കുന്നതിനുള്ള പെർമിറ്റ് എന്നിവ ലഭിക്കുന്നതിനായും ഓൺലൈൻ ആപ്പുകളിലൂടെ അപേക്ഷിക്കാമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ‘Eatmarna’, ‘Tawakkalna’ എന്നീ ആപ്പുകളിൽ ഇതിനായുള്ള സേവനം പ്രവർത്തനക്ഷമമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Read Also: ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതിനുള്ള സർക്കാർ ആലോചന തള്ളിക്കളയാനാകില്ല: ലീഗിന് മറുപടിയുമായി ജലീൽ

സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുമായി ചേർന്നാണ് മന്ത്രാലയം ഈ സേവനം ലഭ്യമാക്കുന്നത്. ‘Quddum’ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ‘Eatmarna’, ‘Tawakkalna’ എന്നീ ആപ്പുകളിലൂടെ ഈ സേവനം ലഭ്യമാകുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ സേവനത്തിനായി ‘Eatmarna’, ‘Tawakkalna’ എന്നീ ആപ്പുകളുടെ പുതിയ പതിപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനും ഹജ്ജ് മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.

Read Also: ആറു വയസുകാര​ന്റെ വിരൽ മിക്സിയുടെ ജാറിൽ കുടുങ്ങി : രക്ഷയ്ക്കെത്തി അഗ്നിശമന സേന

shortlink

Related Articles

Post Your Comments

Related Articles


Back to top button