തിരുവനന്തപുരം: സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും ലൈഫ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ ഡിസംബര്‍ 31 വരെ സമയം നീട്ടി നല്കി സര്‍ക്കാര്‍. മാര്‍ച്ചില്‍ പൂര്‍ത്തിയാക്കേണ്ട മസ്റ്ററിംഗ് സെപ്റ്റംബര്‍ വരെ നീട്ടി നല്‍കിയിട്ടും ഒട്ടേറെ പേര് ബാക്കിയായതിനാലാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കിയത്.
ഡിസംബര്‍ 31ന് മുമ്പ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് 2022 ഫെബ്രുവരി മുതല്‍ പെന്ഷന് അനുവദിക്കില്ല. മസ്റ്റര്‍ ചെയ്യുന്ന ദിവസം മുതല്‍ ഒരു വര്‍ഷത്തേക്ക് കാലാവധി അനുവദിക്കും. കാലാവധി അവസാനിക്കും മുമ്പ് അടുത്ത മസ്റ്ററിംഗ് ചെയ്യാണം.
Read Also : കാരാട്ട് റസാഖ് ഐഎന്‍എല്‍ വേദിയില്‍: ആവശ്യപ്പെട്ടാല്‍ പാര്‍ട്ടിയില്‍ എത്തുമെന്ന് മുന്‍ എംഎല്‍എ
പോസ്റ്റ്ഇന്‍ഫോ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ തപാല്‍ വകുപ്പ് നല്കുന്ന ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് മസ്റ്ററിംഗിനായി പരിഗണിക്കും. പെന്‍ഷനറുടെ വീട്ടിലെത്തി തപാല്‍ വകുപ്പ് നല്കുന്ന സര്‍ട്ടിഫിക്കറ്റാണിത്. തൊട്ടടുത്ത പോസ്റ്റ് ഓഫിസിനെ ഇതിനായി ബന്ധപ്പെടാം.
Post Your Comments