പൈനാവ്: ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2398.72 അടിയായി ഉയര്‍ന്നു. അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ റെഡ് അലേര്‍ട്ടിലെത്താന്‍ ഇനി അരയടി മാത്രമാണ് ജലനിരപ്പ് ഉയരാനുള്ളത്. 2399.03 അടിയായാല്‍ അണക്കെട്ടില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് ജലം പുറത്തേയ്ക്ക് ഒഴുക്കും. അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
ഇന്ന് രാവിലെ വീണ്ടും ജലനിരപ്പ് വിലയിരുത്തിയ ശേഷമായിരിക്കും അണക്കെട്ട് തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാറിലും ജലനിരപ്പ് 139.90 അടിയിലെത്തി.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോവണമെന്ന് കേരളം കഴിഞ്ഞ ദിവസം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ ജലത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ തമിഴ്‌നാട് തയ്യാറായിട്ടില്ല.
Post Your Comments