Latest NewsKeralaNews

ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതിനുള്ള സർക്കാർ ആലോചന തള്ളിക്കളയാനാകില്ല: ലീഗിന് മറുപടിയുമായി ജലീൽ

കൊച്ചി: വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതിനെതിരെ മുസ്ലിം ലീഗും സമുദായ സംഘടനകളും രംഗത്ത് വന്നിരുന്നു. മുസ്ലിം സമുദായത്തെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ലീഗിന്റെ ആരോപണത്തെ തള്ളി എം.എൽ.എ കെ.ടി ജലീൽ. മുസ്ലീങ്ങളില്‍ ജാതി സമ്പ്രദായം ഇല്ലാത്തത് കൊണ്ട് പിഎസ്‌സി വഴി ഒരാളെ നിയമിക്കുന്നതിന് തടസ്സമില്ലെന്ന് ജലീല്‍ പറഞ്ഞു. വിശ്വാസിയേയും അവിശ്വാസിയും തിരിച്ചറിയാനുള്ള അളവുകോല്‍ എന്താണെന്ന് ആരോപണമുന്നയിക്കുന്നവര്‍ അത് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read:മോദി സർക്കാരിന് രാജ്യത്തെ സംരക്ഷിക്കാനുള്ള കഴിവില്ല: രാഹുൽ ഗാന്ധി

‘ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നത്തിനുള്ള സര്‍ക്കാര്‍ ആലോചന സാധ്യത തള്ളികളയാനാകില്ല. എല്‍പി സ്‌ക്കൂളിലെ കുട്ടികളെപ്പോലെ അടുത്ത് ഇരിക്കുന്നവന്റെ കൈയ്യിൽ ഉള്ളത് തനിക്കും വേണമെന്ന് വാശിയാണ് ചിലര്‍ക്ക്. വിശ്വാസി ആയ ഒരാള്‍ അവിശ്വാസിയായാല്‍ വഖഫ് ബോര്‍ഡില്‍ നിന്ന് പിരിച്ചുവിടാന്‍ നിലവില്‍ നിയമവുമുണ്ടോ? വിശ്വാസികളെയും അവിശ്വാസികളെയും തിരിച്ചറിയാന്‍ വിശ്വാസോമീറ്റര്‍ ഉണ്ടോ?’, പിഎംഎ സലാമിനു മറുപടിയായി ജലീൽ ചോദിച്ചു.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടതും ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ഉന്നയിച്ചത്. നിയമനം പിഎസ്സിക്ക് വിട്ടാല്‍ വഖഫ് ബോര്‍ഡില്‍ അവിശ്വാസികള്‍ കയറി പറ്റുമെന്നായിരുന്നു സലാം പറഞ്ഞത്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടതില്‍ ഒരാളും ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജലീല്‍ നേരത്തെ പ്രതികരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button