PathanamthittaLatest NewsKeralaNattuvarthaNews

ഭാര്യയുടെ സ്വർണവും പണവുമായി മുങ്ങിയ ഭർത്താവ്​ അറസ്​റ്റിൽ

റാ​ന്നി പു​തു​ശ്ശേ​രി​മ​ല​യി​ൽ ഫി​റോ​സ് നി​വാ​സി​ൽ റ​ഹീം (65) ആ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്

റാ​ന്നി: സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​യാ​യ ഭാര്യയുടെ സ്വർണവും പണവുമായി മുങ്ങിയ സംഭവത്തിൽ ഭർത്താവ്​ അറസ്​റ്റിൽ. റാ​ന്നി പു​തു​ശ്ശേ​രി​മ​ല​യി​ൽ ഫി​റോ​സ് നി​വാ​സി​ൽ റ​ഹീം (65) ആ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ഭാ​ര്യ​യു​ടെ 10 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും പ​ണ​വും അ​ല​മാ​ര വെ​ട്ടി​പ്പൊ​ളി​ച്ച് മോ​ഷ്​​ടി​ച്ച ശേ​ഷം ഒ​ളി​വി​ൽ​ പോ​വുകയായിരുന്നു.

മോ​ഷ​ണം അ​റി​ഞ്ഞ് പൊ​ലീ​സും ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഞാ​ൻ പോ​കു​ന്നു എ​ന്നെ​ഴു​തി​യ ക​ത്ത് കി​ട്ടി​യ​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ്​​ടാ​വ് ഭ​ർ​ത്താ​വാ​ണെ​ന്ന് വ്യക്തമായത്.

Read Also :സ്‌​കൂ​ട്ട​ര്‍ ചെ​ളി തെ​റി​പ്പി​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള സം​ഘ​ര്‍ഷ​ത്തി​ല്‍ വീട്ടമ്മക്ക് മര്‍ദനം : പ്രതി അറസ്​റ്റില്‍

സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ​കു​തി വി​ൽ​ക്കു​ക​യും ബാ​ക്കി പ​ണ​യം​വെ​ക്കു​ക​യും ചെ​യ്ത​താ​യി തെ​ളി​ഞ്ഞു. മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​ക്കി​യി​രു​ന്നു. ഇ​യാ​ള്‍ സ​ഞ്ച​രി​ച്ച സ്ഥ​ല​ത്തെ ഒ​രാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ ​നി​ന്ന്​ ബ​ന്ധു​വി​നെ വി​ളി​ച്ച​താ​ണ് കേ​സി​ല്‍ വ​ഴി​ത്തി​രി​വാ​യ​ത്. ഇ​യാ​ൾ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ 50,000 രൂ​പ ചെ​ല​വാ​ക്കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

ഇയാൾക്കായി റാ​ന്നി പൊ​ലീ​സ് ഏ​ക​ദേ​ശം നൂ​റോ​ളം ലോ​ഡ്ജു​ക​ളിലാണ് പരിശോധന നടത്തിയത്. തുടർന്ന് ആ​റ്റി​ങ്ങ​ലി​ൽ​ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ എം.​ആ​ര്‍. സു​രേ​ഷിന്റെ നേ​തൃ​ത്തി​ൽ സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ മ​ണി​ലാ​ൽ, വി​നോ​ദ്, വി​നീ​ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ​ നി​ന്ന് ഒ​രു​ല​ക്ഷം രൂ​പ പിടിച്ചെടുത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button