Latest NewsKeralaNews

കനത്ത മഴ: ഇടുക്കി അണക്കെട്ട് തുറന്നു, പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം

ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തില്‍ ഉച്ചയ്ക്ക് രണ്ടിന് ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. 40 സെന്റിമീറ്റര്‍ വരെയാണ് ഷട്ടര്‍ ഉയർത്തിയത്. സെക്കന്റില്‍ 4000 ഘന അടി വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുക. മഴ തുടരുകയാണെങ്കില്‍ കൂടുതല്‍ ജലം പുറത്തേയ്ക്ക് ഒഴുക്കുന്നത് ആലോചിക്കുമെന്ന് ജലവിഭവ മന്ത്രി പറഞ്ഞു. റെഡ് അലേര്‍ട്ടിലേക്ക് എത്താതിരിക്കാനാണ് ശ്രമം.

Also Read:അബുദാബിയിൽ വാർണർ ബ്രോസ് ഹോട്ടൽ തുറന്നു: തീം പാർക്കുകളിൽ പ്രവേശനം സൗജന്യം

നിലവില്‍ ഡാമിന്റെ ജലനിരപ്പ് 2398.76 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടര്‍ തുറന്നത്. 2399.03 അടിയായാല്‍ അണക്കെട്ടിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും. അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ പെരിയാർ നദീ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശമുണ്ട്. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുമെന്നാണ് വിവരം. 141 അടിയാണ് ഡാമില്‍ പരമാവധി സംഭരിക്കാവുന്ന റൂള്‍കര്‍വ്. അതേസമയം തമിഴ്‌നാട് കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവ് 900 ഘന അടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ജലനിരപ്പ് കുറയ്ക്കാൻ കൂടുതൽ വെള്ളം കൊണ്ടുപോകാൻ തമിഴ്നാടിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.45 അടിയായാണ് ഉയർന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button