കാഞ്ഞങ്ങാട്: ആറു വയസ്സുകാരന്റെ വിരൽ മിക്സിയുടെ ജാറിൽ കുടുങ്ങി. ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ കളിക്കുന്നതിനിടെയാണ് സംഭവം. തുടർന്ന് ഊരിയെടുക്കാനാവാതെ കുട്ടി കരയാൻ തുടങ്ങിയതോടെ പിതാവും മറ്റൊരാളും ചേർന്ന് ഉടൻ കാഞ്ഞങ്ങാട് അഗ്നിശമന നിലയത്തിലെത്തുകയായിരുന്നു.
Read Also : വസ്ത്ര വിൽപനയ്ക്കെത്തിയ യുവാക്കളെ പട്ടിയെ അഴിച്ചുവിട്ടു കടിപ്പിച്ചതായി പരാതി
അഗ്നിശമന സേന ജീവനക്കാർ കട്ടർ ഉപയോഗിച്ച് ജാർ ചെറിയ കഷണങ്ങളായി അറുത്തുമാറ്റി. ദ്വാരത്തിനു സമീപം വളരെ കട്ടികൂടിയ മെറ്റൽ ഉപയോഗിച്ചു നിർമിച്ചതിനാൽ ഏറെ ശ്രമകരമായിരുന്നു രക്ഷാപ്രവർത്തനം. നീലേശ്വരം തൈക്കടപ്പുറം സ്വദേശിയായ കുട്ടി കളിക്കുന്നതിനിടെയാണ് അബദ്ധത്തിൽ പഴയ മിക്സിയുടെ ജാറിന്റെ ദ്വാരത്തിൽ വിരൽ കുടുങ്ങിയത്.
ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായാൽ ഉടൻ അടുത്തുള്ള അഗ്നിശമന നിലയത്തിൽ എത്തിച്ചാൽ എളുപ്പത്തിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിയുമെന്നും അതിനാവശ്യമായ എല്ലാ ഉപകരണങ്ങളും ഉണ്ടെന്നും സ്റ്റേഷൻ ഓഫിസർ പി.വി. പവിത്രൻ പറഞ്ഞു.
Post Your Comments