Latest NewsNewsInternational

കനത്ത മഴയിൽ വീട്ടിലേക്ക് ഒഴുകിയെത്തിയത് അപ്രതീക്ഷിത ശത്രു: മൂന്ന് മരണം, നാനൂറിലേറെ പേർക്ക് പരിക്ക്‌

കയ്‌റോ: കനത്ത മഴയും ക്ഷുദ്ര ജീവികളുടെ ആക്രമണവും മൂലം ദുരിതത്തിലായിരിക്കുകയാണ് ഈജിപ്തിലെ ജനങ്ങൾ. ശക്തമായ മഴയെ തുടർന്ന് വീട്ടിലേക്ക് ഒഴുകിയെത്തിയ ക്ഷുദ്രജീവികൾ ആളുകളുടെ ജീവന് വരെ ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. നൈൽ നദീതീരത്തിലെ നഗരമായ ആസ്വാനിലാണ് സംഭവം. കടുത്ത വിഷമുള്ള തേളുകളാണ് ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. തേൾ കടിച്ചതിനെ തുടർന്ന് മൂന്ന് പേർ മരണപ്പെട്ടു. 453 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Read Also: മണിപ്പൂര്‍ ഭീകരാക്രമണം: പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജവാന്മാരെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി എന്‍ ബിരേന്‍സിംഗ്

കഴിഞ്ഞ വെള്ളിയാഴ്ച്ച പ്രദേശത്ത് ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. മഴയിൽ മാളങ്ങൾ അടയുകയും വെള്ളം കുത്തിയൊലിക്കുകയും ചെയ്തതോടെയാണ് തേളുകൾ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്കും വീടുകളിലേക്കും ഒഴുകിയെത്തിയത്. പാമ്പുകളും ഇക്കൂട്ടത്തിലുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നിരവധി പേർക്ക് തേളിന്റെ കടിയേറ്റതായാണ് വിവരം. മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രദേശത്ത് അധികൃതർ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. തേളുകളുടെ ആക്രമണം ഭയന്ന് കോവിഡ് വാക്‌സിനേഷൻ ക്യാമ്പുകൾ ഉൾപ്പടെ റദ്ദാക്കുകയും ഡോക്ടർമാരെ ഉൾപ്പെടെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. തേളിന്റെ കടിയേറ്റാലുടൻ ചികിത്സ ലഭ്യമാക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

ചികിത്സയ്ക്കായി കൂടുതൽ മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്. ഈജിപ്തിൽ കാണപ്പെടുന്ന കറുത്ത വാലുള്ള തേളിന്റെ കുത്തേറ്റാൽ ഒരു മണിക്കൂറിനകം ചികിത്സ ലഭ്യമാക്കണം. ചികിത്സ നൽകിയില്ലെങ്കിൽ കടിയേൽക്കുന്ന വ്യക്തിമരണപ്പെടാൻ വരെ സാധ്യതയുണ്ട്.

Read Also: ഹിന്ദുത്വവും ഐ.എസ്.ഐ.എസും ഒന്നാണെന്ന് താന്‍ പറഞ്ഞിട്ടില്ല: സമാനമാണെന്നാണ് പറഞ്ഞതെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button