ബുനാസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേയെ ഒരു ഗോളിന് തോൽപ്പിച്ച് അർജന്റീന. 7-ാം മിനിട്ടിൽ ആഞ്ചൽ ഡി മരിയ നേടിയ ഗോളാണ് അർജന്റീനക്ക് ജയം സമ്മാനിച്ചത്. ജയത്തോടെ അർജന്റീന ലോകകപ്പ് യോഗ്യത നേടുമെന്ന് ഏറെക്കുറെ ഉറപ്പായി. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് അർജന്റീന.
12 മത്സരങ്ങളിൽ നിന്ന് 28 പോയിന്റാണ് അർജന്റീനക്കുള്ളത്. 12 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുള്ള ബ്രസീലാണ് പട്ടികയിൽ ഒന്നാമത്. അടുത്ത അഞ്ച് മത്സരങ്ങളിൽ ഒരു ജയം നേടുകയോ അല്ലെങ്കിൽ കൊളംബിയ, ചിലെ, ഉറുഗ്വെ ടീമുകൾ ഒരു മത്സരം തോൽക്കുകയോ ചെയ്‌താൽ തന്നെ അർജന്‍റീനയ്ക്ക് യോഗ്യത ഉറപ്പാക്കാം. 17ന് ബ്രസീലിനെതിരെയാണ് അർജന്‍റീനയുടെ അടുത്ത മത്സരം.
പരിക്കിൽ നിന്ന് മോചിതനായ ലയണൽ മെസിയെ ഉൾപ്പെടുത്താതെയാണ് കോച്ച് ലയണൽ സ്‌കലോണി ആദ്യ ഇലവനെ ഇറക്കിയത്. 76-ാം മിനുറ്റിൽ പകരക്കാരനായി ഇറങ്ങിയെങ്കിലും മെസിക്ക് ഗോൾ നേടാനായില്ല. മെസിക്ക് പകരം പൗളോ ഡിബാലയാണ് ആദ്യ ഇലവനിൽ ഇറങ്ങിയത്. പൂർണകായികക്ഷമത നേടിയാൽ മെസി ബ്രസീലിനെതിരെ മുഴുവൻ സമയവും കളിച്ചേക്കുമെന്നാണ് സൂചന.
Read Also:- യൂറിക് ആസിഡിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ!
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കൊളംബിയയെ തോൽപ്പിച്ച് ബ്രസീൽ ലോകകപ്പ് യോഗ്യത നേടിയിരുന്നു. 13 മത്സരങ്ങൾ കളിച്ച ഉറുഗ്വേ 16 പോയിന്റുമായി പട്ടികയിൽ 6-ാം സ്ഥാനത്താണ്. തോൽവിയോടെ ഉറുഗ്വേയുടെ ലോകകപ്പ് യോഗ്യത തുലാസിലായിരിക്കുകയാണ്.
Post Your Comments