കോഴിക്കോട്: ജില്ലയിൽ വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കണക്കിൽ പെടാത്ത രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ആധാരമെഴുത്തുകാരാണ് പണം എത്തിച്ചു നൽകുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന നടത്തിയത്.
Read Also :തെരുവുനായ്ക്കളുടെ ആക്രമണം : ഭിന്നശേഷിക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു
കക്കോടി സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് 1.84 ലക്ഷം രൂപയും മുക്കത്തെ സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് 10910 രൂപയും ചാത്തമംഗലത്തെ സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് 3770 രൂപയും കണക്കിൽ പെടാത്ത ഇനത്തിൽ പിടിച്ചെടുത്തു. മുക്കത്ത് പിടികൂടിയ തുക ആധാരം എഴുത്തുകാരൻ കൊണ്ടുവന്നതായിരുന്നു.
വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് വിഭാഗം പരിശോധന നടത്തിയത് വിജിലൻസ് നോർത്ത് റേഞ്ച് എസ്.പി പി.സി. സജീവന്റെ നിർദ്ദേശ പ്രകാരം ആയിരുന്നു.
Post Your Comments