ധാക്ക : മസ്ജിദിൽ താമസിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് യുവാവ് ഇമാമിന്റെ കൈ വെട്ടി മാറ്റി . ബംഗ്ലാദേശ് ബാരിസാലിലെ ബാബുഗഞ്ച് ഉപസിലയിലാണ് സംഭവം . പ്രദേശത്തെ ഇസ്‌ലാംപൂർ ജെയിം മസ്ജിദിലെ ഇമാം യാക്കൂബ് അലിയ്‌ക്ക് നേരെയാണ് ആക്രമണം ഉണ്ടായത് . മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള അക്രമത്തിൽ ഇമാമിന്റെ ഇടത് കൈത്തണ്ട അറ്റുപോയ നിലയിലാണ്.
ബാരിസൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യാക്കൂബിനെ വിദഗ്ധ ചികിത്സയ്‌ക്കായി ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മസ്ജിദിൽ പ്രാർത്ഥിക്കാനെത്തിയ ബബ്ലു എന്ന യുവാവാണ് പിടിയിലായത് .
ബബ്ലു മസ്ജിദിൽ പ്രാർത്ഥിക്കാൻ എത്തിയപ്പോൾ ഇമാമിനൊപ്പം പ്രാർത്ഥിക്കാൻ അനുവദിച്ചില്ലെന്ന് പോലീസ് പറഞ്ഞു . ബബ്ലുവിനെ പള്ളിയിൽ താമസിപ്പിക്കാനും ഇമാം അനുവദിച്ചില്ല . തുടർന്നാണ് ബബ്ലു ഇമാമിനെ അക്രമിച്ചതെന്ന് ബാബുഗഞ്ച് പോലീസ് ഓഫീസർ മഹ്ബൂബുർ റഹ്മാൻ പറഞ്ഞു.
Post Your Comments