തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബറിലുണ്ടായ മഴക്കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്കു കാർഡുകൾ നൽകുന്നതിനു നടപടി സ്വീകരിച്ചു. ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിലാണ് ഇക്കാര്യം അറിയിച്ചത്. കോട്ടയത്തെ കൂട്ടിക്കൽ, മണിമല പ്രദേശങ്ങളിൽ കാർഡുകൾ നഷ്ടമായവർക്ക് ശനിയാഴ്ച്ച മുതൽ മന്ത്രി നേരിട്ടെത്തി പുതിയ കാർഡുകൾ വിതരണം ചെയ്യും.
‘മഴക്കെടുതിയിൽ മാവേലി സ്റ്റോറുകൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. കൂട്ടിക്കൽ മാവേലി സ്റ്റോർ പൂർണമായും മണിമല മാവേലി സ്റ്റോർ ഭാഗികമായും തകർന്നു. ഈ പ്രദേശങ്ങളിൽ അവശ്യ സാധന ദൗർലഭ്യം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ട ഉടൻ മാവേലി മൊബൈൽ യൂണിറ്റുകളുടെ സേവനം ലഭ്യമാക്കി. കൂട്ടിക്കൽ മാവേലി സ്റ്റോറിന്റെ അറ്റകുറ്റപ്പണികൾക്ക് 10 ലക്ഷം രൂപ അനുവദിച്ചു. ഇതിന്റെ നിർമാണം നടക്കുകയാണ്. നവംബർ 20 മുതൽ പ്രവർത്തനം ആരംഭിക്കും. മണിമല മാവേലി സ്റ്റോറും അറ്റകുറ്റപ്പണി പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കുമെന്നും’ മന്ത്രി വിശദമാക്കി.
Read Also: മലപ്പുറത്ത് വ്യാജ ഹാൻസ് നിർമ്മാണ ഫാക്ടറി: സ്ഥാപനത്തിന്റെ ഉടമയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു
Post Your Comments