KeralaLatest NewsNewsIndia

ഇത് പിതൃശൂന്യത, സ്വന്തം നാടിനെ അപമാനിക്കുന്നു: സംസ്ഥാന കാർട്ടൂൺ അവാർഡിനെതിരെ കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ഇത്തവണത്തെ കേരള ലളിതകലാ അക്കാദമിയുടെ അവാർഡിനർഹമായ കാർട്ടൂണിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പിതൃശൂന്യതയാണ് ലളിതകലാ അക്കാദമി കാണിച്ചിരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. അവാർഡിനർഹമായ കാർട്ടൂണിനെതിരെ കനത്ത വിമർശനമാണ് ഉയരുന്നത്.

ഒരു അന്താരാഷ്ട്ര കൂടിക്കാഴ്ച്ചയിൽ ഇന്ത്യയുടെ പ്രതിനിധിയായി പശുത്തലയുള്ള കാവി പുതച്ച സന്യാസിയെയാണ് കാർ‌ട്ടൂണിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നത്. അനൂപ് രാധാകൃഷ്ണൻ വരച്ച കാർട്ടൂണിനായിരുന്നു ഇത്തവണത്തെ ലളിതകലാ അക്കാദമി പുരസ്കാരം ലഭിച്ചത്.  ഇന്ത്യയെ അപമാനിക്കുന്ന തരത്തിലുള്ള കാർട്ടൂണിനാണ് സംസ്ഥാന സർക്കാർ അവാർഡ് നൽകിയതെന്ന ആരോപണമാണുള്ളത്.

Also Read:തിരുവനന്തപുരത്ത് കനത്ത മഴയിൽ ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു

സ്വന്തം നാടിനെ അപമാനിക്കാനും അവഹേളിക്കാനും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ തയ്യാറായാൽ അതിനെ എതിർക്കാൻ നാടിനെ സ്നേഹിക്കുന്നവർക്ക് മറുത്തൊന്നാലോചിക്കേണ്ടി വരില്ലെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. നാടു ഭരിക്കുന്നവർ ഇത്തരം നെറികേടുകളെ നിയന്ത്രിക്കാൻ തയ്യാറായില്ലെങ്കിൽ ജനങ്ങൾക്ക് അതേറ്റെടുക്കേണ്ടി വരുമെന്ന് കെ സുരേന്ദ്രൻ ഫസ്ബുക്കിൽ കുറിച്ചു.

‘മിതമായ ഭാഷയിൽ പറഞ്ഞാൽ പിതൃശൂന്യതയാണ് ലളിതകലാ അക്കാദമി കാണിച്ചിരിക്കുന്നത്. സ്വന്തം നാടിനെ അപമാനിക്കാനും അവഹേളിക്കാനും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ തയ്യാറായാൽ അതിനെ എതിർക്കാൻ നാടിനെ സ്നേഹിക്കുന്നവർക്ക് മറുത്തൊന്നാലോചിക്കേണ്ടിവരില്ല. നാടു ഭരിക്കുന്നവരാണ് ഇത്തരം നെറികേടുകളെ നിയന്ത്രിക്കേണ്ടത്. അവരതിന് തയ്യാറാവുന്നില്ലെങ്കിൽ ജനങ്ങൾക്ക് അതേറ്റെടുക്കേണ്ടി വരും’, സുരേന്ദ്രൻ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button