KeralaLatest NewsEntertainment

‘ഫിയോക്കിന്റെ തീയേറ്ററുകളെല്ലാം മരക്കാറിന് നല്‍കില്ല’: വിമർശനവുമായി വിജയകുമാര്‍

'ആന്റണി പെരുമ്പാവൂരിന്റെ ചിത്രം തീയേറ്റര്‍ റിലീസ് ചെയ്യുന്നതിന് പിന്നില്‍ സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്.'

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ ഇന്ന് നേടിയ കളക്ഷന്‍ ഒടിടിയിലേക്ക് സിനിമ സ്വാഗതം ചെയ്യുന്ന ചിലര്‍ക്കുള്ള ചുട്ട മറുപടിയാണെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍. ഇന്ന് കേരളത്തില്‍ കുറുപ്പ് പ്രദര്‍ശിപ്പിച്ച 505 സ്‌ക്രീനുകളും ഫസ്റ്റ് ഷോ ഫുള്‍ ആണ്. അങ്ങനെയൊരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്നും വിജയകുമാര്‍ ചാനൽ ചർച്ചയിൽ പറഞ്ഞു.

എന്നാല്‍ മരക്കാറിന് ഫിയോക്കിന്റെ എല്ലാ തീയേറ്ററുകളും നല്‍കില്ലെന്നും കുറുപ്പ് നിലനിര്‍ത്തിക്കൊണ്ട് മരക്കാര്‍ പ്രദര്‍ശിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘മരക്കാര്‍’ തീയേറ്ററില്‍ റിലീസ് ചെയ്യുന്നത് കുറുപ്പിന്റെ ബുക്കിങ് കണ്ടിട്ട് മാത്രമാണെന്ന ലിബര്‍ട്ടി ബഷീറിന്റെ പ്രസ്താവന വിജയകുമാറും ആവര്‍ത്തിച്ചു. ‘ആന്റണി പെരുമ്പാവൂരിന്റെ ചിത്രം തീയേറ്റര്‍ റിലീസ് ചെയ്യുന്നതിന് പിന്നില്‍ സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്.’

അതിന്റെയൊക്കെ സാക്ഷിയാണ് താനെന്നും വിജയകുമാര്‍ പറഞ്ഞു. കുറുപ്പിന് ഫിയോക്കിന്റെ മുഴുവന്‍ തീയേറ്ററുകളും കൊടുത്തിട്ടുണ്ട്. ആദ്യം 400 തീയേറ്റര്‍ മാത്രമാണ് വാഗ്ദാനം ചെയ്തത്. രജനികാന്തിന്റെ അണ്ണാത്തെ വിചാരിച്ചപോലെ പ്രേക്ഷക തള്ളിക്കയറ്റമില്ലാത്ത സാഹചര്യത്തില്‍ ഒഴിവുവന്ന 505 തീയേറ്ററുകള്‍ കുറുപ്പ് നേടുകയായിരുന്നുവെന്ന് വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button