Latest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 45 പുതിയ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ പതിനഞ്ചാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ഇന്ന് സൗദി അറേബ്യയിൽ 45 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 41 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ചൊവ്വാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: മാധ്യമപ്രവർത്തകർക്ക് എതിരായ അക്രമ സംഭവങ്ങൾ നിർഭാഗ്യകരം, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും: വിഡി സതീശൻ

5,49,192 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,37,201 പേർ രോഗമുക്തി നേടി. 8,811 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 51 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 46,637,027 കോവിഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: കോളേജ് വിദ്യാര്‍ത്ഥി ക്രൂര റാഗിംഗിനിരയായി , ഷഹസാദിനെ മര്‍ദ്ദിച്ചത് 12 പേര്‍ : സംഭവം കേരളത്തില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button