Latest NewsNewsBahrainInternationalGulf

കോവാക്‌സിന് അടിയന്തര ഉപയോഗാനുമതി നൽകി ബഹ്‌റൈൻ

മനാമ: കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ബഹ്റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി. കോവാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ച് നിർമ്മാതാക്കളായ ഭാരത് ബയോടെക് നൽകിയ ഔദ്യോഗിക വിവരങ്ങൾ പരിശോധിച്ച ശേഷമാണ് നാഷണൽ ഹെൽത്ത് അതോറിറ്റി ഇക്കാര്യം അറിയിച്ചത്. നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ കീഴിലുള്ള ക്ലിനിക്കൽ ട്രയൽസ് കമ്മിറ്റി, ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിലെ ഇമ്മ്യൂണൈസേഷൻ കമ്മിറ്റി എന്നിവരാണ് ഈ വിവരങ്ങൾ പരിശോധിച്ചത്.

Read Also: മണിപ്പൂരിൽ ഭീകരാക്രമണം: അസം റൈഫിള്‍സ് കമാന്‍ഡിങ് ഓഫീസർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഇരുപത്തിയാറായിരത്തിലധികം പേരിൽ പരീക്ഷണം നടത്തിയ ശേഷമാണ് വാക്‌സിന് അംഗീകാരം നൽകിയത്. വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ രണ്ട് ഡോസ് സ്വീകരിച്ചവരിൽ കോവാക്‌സിൻ 77.8 ശതമാനം ഫലപ്രാപ്തി രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ഗുരുതരമായ കോവിഡ് രോഗബാധയ്ക്കെതിരെ വാക്‌സിൻ 93.4 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായും പരീക്ഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

Read Also: യുഎഇയിൽ ഉയർന്ന താപനില 32 ഡിഗ്രി സെൽഷ്യസിൽ എത്തും: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button