KozhikodeKerala

ഗ്രൂപ്പ് മീറ്റിങ് റിപ്പോർട്ടിങ്: മാധ്യമ പ്രവർത്തകരെ ആക്രമിച്ച കോൺ​ഗ്രസുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൈരളി ന്യൂസ്, മാതൃഭൂമി, ഏഷ്യാനെറ്റ് സ്ഥാപനങ്ങളിലുള്ളവരെയാണ് കോൺഗ്രസ് സംഘം മർദ്ദിച്ചത്.

കോഴിക്കോട്:  മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മുൻ ഡിസിസി പ്രസിഡൻ്റ് യു. രാജീവൻ ഉൾപ്പെടെ 20 പ്രതികൾക്കെതിരെയാണ് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. കൈരളി ന്യൂസ്, മാതൃഭൂമി, ഏഷ്യാനെറ്റ് സ്ഥാപനങ്ങളിലുള്ളവരെയാണ് കോൺഗ്രസ് സംഘം മർദ്ദിച്ചത്.
കോഴിക്കോട് എ ഗ്രൂപ്പിന്റെ രഹസ്യ യോഗം നടക്കുന്നത് അറിഞ്ഞ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കാണ് നേരെയാണ് കോൺഗ്രസ് നേതാക്കൾ അസഭ്യവർഷവും മർദ്ദനവും നേരിട്ടത്.

വനിതാ മാധ്യമപ്രവർത്തക അടക്കമുള്ളവരെയാണ് കോൺഗ്രസ് നേതാക്കൾ കയ്യേറ്റം ചെയ്തത്.  മാധ്യമ പ്രവർത്തകരെ ആക്രമിച്ച കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇന്ന് രാവിലെയാണ് സ്വകാര്യ ഹോട്ടലിൽ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകർ യോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയതോടെയാണ് നേതാക്കൾ കയ്യേറ്റവും മർദ്ദനവും ആരംഭിച്ചത്.

നിങ്ങളെ മർദ്ദിച്ചാൽ ആരും ചോദിക്കില്ല. എന്ത് വേണമെങ്കിലും ഞങ്ങൾ ചെയ്യുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു മർദ്ദനം. രം​ഗം വഷളയതോടെ യോഗം അവസാനിപ്പിച്ച് ഒരു വിഭാഗം നേതാക്കൾ ഹോട്ടലിൽ നിന്ന് മുങ്ങുകയും ചെയ്തു. മുൻ ഡിസിസി അധ്യക്ഷൻ കെ.സി അബുവിനെ ഒഴിവാക്കി ടി സിദ്ദിഖ് അനുകൂലികളാണ് യോഗം ചേർന്നത്. കൈരളി ന്യൂസ് മാധ്യമപ്രവർത്തകയ്ക്ക് നേരെ ടി സിദ്ദിഖ് അനുകൂലിയുടെ ഭീഷണി മുഴക്കിയിരുന്നു. ‘പെണ്ണാണെന്ന് നോക്കില്ല. കായികമായി തന്നെ നേരിടും.’ എന്ന് പറഞ്ഞു വനിതാ മാധ്യമപ്രവർത്തകയെ പച്ചത്തെറി വിളിച്ചതായും ആരോപണമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button