Latest NewsKeralaNews

‘അവരുടെ വിഷയം അവർ പരിഹരിക്കട്ടേ’: ദത്ത് വിവാദത്തിൽ മുഖ്യമന്ത്രിയെ വെട്ടിലാക്കി പി.കെ ശ്രീമതിയുടെ ശബ്ദരേഖ പുറത്ത്

വിഷയം സംസ്ഥാന കമ്മിറ്റിയിൽ ചർച്ചക്ക് എടുക്കാനുള്ള ക്രമീകരണങ്ങളും ചെയ്‌തെങ്കിലും ചർച്ച ചെയ്തില്ല.

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിലാക്കി സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതിയുടെശബ്ദരേഖ പുറത്ത്. ദത്ത് വിവാദം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നതായി പി.കെ ശ്രീമതിയുടെ ശബ്ദരേഖ പുറത്ത് വന്നു. അനുപമയുമായുള്ള സംഭാഷണത്തിലാണ് പി.കെ ശ്രീമതിയുടെ വെളിപ്പെടുത്തൽ.

‘മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അം​ഗം കോടിയേരി ബാലകൃഷ്ണനും, സംസ്ഥാന ആക്ടിം​ഗ് സെക്രട്ടറി എ. വിജയരാഘവനും ഉൾപ്പെടെ പ്രധാന നേതാക്കളോടെല്ലാം വിഷയം സംസാരിച്ചതാണ്. വിഷയം സംസ്ഥാന കമ്മിറ്റിയിൽ ചർച്ചക്ക് എടുക്കാനുള്ള ക്രമീകരണങ്ങളും ചെയ്‌തെങ്കിലും ചർച്ച ചെയ്തില്ല. അവർ കുട്ടിയുടെ അച്ഛനും അമ്മയുമാണ്, അവരുടെ വിഷയം അവർ പരിഹരിക്കട്ടേയെന്നും സർക്കാരിന് ഇക്കാര്യത്തിൽ റോളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു’- പി.കെ ശ്രീമതി പറഞ്ഞു.

Read Also: ഹിന്ദി സംസാരിക്കുന്ന ആളെ തല്ലി: പ്രകാശ് രാജിനെതിരേ പ്രതിഷേധം

എന്നാൽ വിഷയം മാധ്യമങ്ങൾ വാർത്തയാക്കിയപ്പോൾ ശ്രദ്ധയിൽപെട്ടെന്നും, അനുപമയ്ക്ക് അനുകൂല നിലപാടെടുത്തെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 22 ന് പ്രസവശേഷം ആശുപത്രിയിൽ നിന്ന് പോകുന്ന വഴി തിരുവനന്തപുരം ജഗതിയിൽ വെച്ച് തന്റെ അമ്മയും അച്ഛനും ചേർന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയെന്നായിരുന്നു അനുപമയുടെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button