WayanadKeralaNattuvarthaLatest NewsNews

ഇരട്ടക്കുട്ടികൾക്ക് ജന്മം നല്‍കിയ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച സംഭവം: ഡോക്ടർക്കെതിരെ പരാതിയുമായി ബന്ധുക്കൾ

കല്‍പ്പറ്റ: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പരാതിയുമായി യുവതിയുടെ ബന്ധുക്കള്‍. സംഭവത്തിൽ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടർക്കെതിരെ യുവതിയുടെ പിതാവാണ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് തന്റെ മകളുടെ മരണത്തിന് കാരണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും യുവതിയുടെ പിതാവ് പുത്തൻപുരയിൽ വിജയൻ പരാതിയില്‍ ആവശ്യപ്പെട്ടു.

ഒക്ടോബര്‍ 29ന് പുലര്‍ച്ചെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24കാരിയായ യുവതി നവംബര്‍ 4നാണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശസ്ത്രക്രിയയ്ക്ക് ശേഷം മരണപ്പെട്ടത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയ്ക്ക് രക്തസ്രാവം ഉണ്ടാവുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു.

മദ്രസ പഠനസമയത്ത് സ്കൂളുകൾ ക്ലാസ് ഒഴിവാക്കണം: ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ വിവാദ ഉത്തരവ്, പ്രതിഷേധം ശക്തം

എന്നാൽ 20 മണിക്കൂറിന് ശേഷമാണ് യുവതിയുടെ സ്ഥിതി അതീവ ഗുരുതമാണെന്നും മറ്റെവിടെയെങ്കിലും കൊണ്ടു പോകണമെന്നും അധികൃതര്‍ ബന്ധുക്കളെ അറിയിച്ചതെന്ന് പിതാവ് പരാതിയിൽ പറയുന്നു. ഉടൻ തന്നെ അനിഷയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button