ദുബായ്: യുഎഇയിലുള്ള കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച ഫിലിപ്പെൻസ് സ്വദേശികൾക്ക് ക്വാറന്റെയ്നില്ലാതെ നാട്ടിലേക്ക് മടങ്ങാം. നവംബർ 16 മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരിക. യുഎഇ, ഇന്ത്യ, പാകിസ്ഥാൻ, ഒമാൻ എന്നിവയെ ഫിലിപ്പൈൻസിന്റെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി സർക്കാർ അധികൃതർ വെള്ളിയാഴ്ച അറിയിച്ചിരുന്നു.
ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നും ഫിലിപ്പീൻസിലെത്തുന്നവർക്കായുള്ള മാർഗ നിർദ്ദേശങ്ങൾ:
* രാജ്യത്തെത്തുന്ന ഫിലിപ്പൈൻ സ്വദേശികളും വിദേശികളും വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപ് എടുത്ത ആർടിപിസിആർ നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കണം.
* ക്വാറന്റെയ്ൻ നിർബന്ധമല്ലെങ്കിലും 14-ാം ദിവസം വരെ ഏതെങ്കിലും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണം.
* കോവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാത്തവർക്കും വാക്‌സിന്റെ ഒരു ഡോസ് മാത്രം സ്വീകരിച്ചവർക്കും ഹോട്ടൽ ക്വാറന്റെയ്ൻ നിർബന്ധമാണ്.
Post Your Comments