IdukkiNattuvarthaLatest NewsKeralaNews

ജലനിരപ്പ് 2398.32 അടിയായി ഉയർന്നു : ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട്

വൃഷ്‌ടിപ്രദേശത്ത് ശക്തമായ മഴയാണ് പെയ്യുന്നത്

ഇടുക്കി: ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ 2398.32 അടി ജലമാണ് ഇടുക്കി അണക്കെട്ടിലുള്ളത്. ശക്തമായ മഴയാണ് ഇടുക്കിയിൽ ലഭിക്കുന്നത്.

വൃഷ്‌ടിപ്രദേശത്ത് ശക്തമായ മഴയാണ് പെയ്യുന്നത്. അതിനാൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 139.05 അടിയായി ഉയർന്നിരുന്നു. വൈഗ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തമിഴ്‌നാട് മുല്ലപ്പെരിയാറിൽ നിന്നും കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിരുന്നു.

Read Also :ടി​പ്പ​ർ ലോ​റി മ​റി​ഞ്ഞ് അപകടം : ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ട്ടു

അതേസമയം ചെന്നൈ നഗരത്തെ വെള്ളത്തില്‍ മുക്കിയ കനത്ത മഴയ്ക്ക് ശമനമായി. തോരാമഴയില്‍ നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിലാണ്. മേഖലയില്‍ മഴയുടെ ശക്തി കുറഞ്ഞതോടെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് തമിഴ്നാട്ടിലും ആന്ധ്രയുടെ കിഴക്കന്‍ തീരങ്ങളിലും കനത്ത മഴയ്ക്ക് കാരണമായ ന്യൂനമര്‍ദ്ദം ദുര്‍ബലമായതോടെയാണ് മഴയ്ക്ക് ശമനമുണ്ടായത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ചെമ്പരപ്പാക്കം, പുഴല്‍, പൂണ്ടി തടാകങ്ങളില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കി വിടുന്നത് തുടരുകയാണ്.

വരും ദിവസങ്ങളില്‍ സാധാരണ മണ്‍സൂണ്‍ മഴ മാത്രമായിരിക്കും ഉണ്ടാവുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് തകരാറിലായ ഗതാഗത വൈദ്യുത സംവിധാനങ്ങളും പുന:സ്ഥാപിച്ച് വരികയാണ്. മറീന ബീച്ചിലെ വെള്ളക്കെട്ട് ഒഴിയാത്തതിനാല്‍ ഇവിടേക്ക് ഇപ്പോഴും ആളുകളെ പ്രവേശിപ്പിക്കുന്നില്ല.

അതേസമയം ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവം തുടരുന്ന കാഞ്ചീപുരം, വെല്ലൂര്‍, റാണിപേട്ട് ഉള്‍പ്പെടെയുള്ള എട്ട് ജില്ലകളില്‍ വ്യാപകമായി മഴ പെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് 14ഓളം പേരാണ് തമിഴ്നാട്ടില്‍ ഇതുവരെ മരിച്ചത്. തമിഴ്നാട്ടിലെ ആറ് ജില്ലകളെയാണ് മഴക്കെടുതി രൂക്ഷമായി ബാധിച്ചത്.

അതേസമയം, നവംബര്‍ 13ഓടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. പിന്നീടുള്ള 48 മണിക്കൂറില്‍ ഇത് ശക്തി പ്രാപിച്ചേക്കും. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ അടുത്ത അഞ്ച് ദിവസം കൂടി തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button