കുവൈത്ത് സിറ്റി: റെസിഡൻസി നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. രാജ്യത്ത് റെസിഡൻസി നിയമങ്ങൾ ലംഘിച്ച് കൊണ്ട് തുടരുന്നവരെ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ ശക്തമാക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം വ്യക്തികളെ കണ്ടെത്തുന്നതിനായുള്ള പ്രത്യേക പരിശോധനകൾ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ നടപ്പിലാക്കുന്നുണ്ടെന്നാണ് വിവരം.
Read Also: നാല് കാമുകിമാരും ഒരേസമയം വീട്ടിലെത്തി: കള്ളത്തരം കൈയ്യോടെ പൊക്കിയപ്പോൾ ആത്മഹത്യാശ്രമവുമായി യുവാവ്
ഇത്തരം പരിശോധനകളിൽ പിടിക്കപ്പെടുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവരെ കുവൈത്തിൽ നിന്ന് നാട് കടത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നവംബർ 3 മുതൽ 11 വരെയുള്ള കാലയളവിൽ ഇത്തരത്തിൽ 426 പേരെ കുവൈത്തിൽ നിന്ന് നാട് കടത്തിയതായി അധികൃതർ അറിയിച്ചു.
കുവൈത്തിൽ റെസിഡൻസി നിയമങ്ങൾ ലംഘിച്ച് ഏതാണ്ട് ഒന്നരലക്ഷത്തിലധികം പേർ തുടരുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്ക് മാനുഷിക പരിഗണന കണക്കിലെടുത്ത് പ്രത്യേക ഇളവുകൾ നൽകിയിരുന്നു. ഇത്തരം ഇളവുകൾ ഇനി ഉണ്ടാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Read Also: തന്റെ വീഡിയോ പോസ്റ്റ് ചെയ്തവർക്കെതിരെ ടി.എൻ പ്രതാപൻ എം.പിയുടെ ഭീഷണിയും പരാതിയും
Post Your Comments