Latest NewsIndiaNews

കെഎസ്ആർടിസി യാത്രക്കാർ മൊബൈല്‍ ലൗഡ് സ്പീക്കറിലിട്ട് വീഡിയോ കാണുകയോ,പാട്ടു കേള്‍ക്കുകയോ ചെയ്യരുത്; ഹൈക്കോടതി

ബംഗളൂരു: കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യുമ്പോൾ മൊബൈല്‍ ഫോണില്‍ ലൗഡ് സ്പീക്കര്‍ ഓണാക്കി പാട്ട് കേള്‍ക്കുന്നതും വീഡിയോ കാണുന്നതും വിലക്കേർപ്പെടുത്തി ഹൈക്കോടതി.കര്‍ണാടക ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുമ്പോൾ മൊബൈല്‍ ലൗഡ് സ്പീക്കര്‍ ഓണാക്കി വീഡിയോ കാണുകയോ പാട്ടു കേള്‍ക്കുകയോ ചെയ്യരുതെന്ന് കര്‍ണാടക ഹൈക്കോടതിയാണ് ഉത്തരവിട്ടത്.

ബസിനുള്ളില്‍ ശബ്ദ മലിനീകരണം നിയന്ത്രിക്കണമെന്ന റിട്ട് പെറ്റീഷന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ബസില്‍ യാത്ര ചെയ്യവേ ഇയര്‍ഫോണ്‍ ഉപയോഗിക്കാതെ മൊബൈല്‍ ഫോണില്‍ പാട്ടു കേള്‍ക്കുന്നതും വീഡിയോ കാണുന്നതും നിയന്ത്രിക്കണമെന്ന് പരാതിക്കാർ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാകുന്ന വിധം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് യാത്രക്കാരോട് ആവശ്യപ്പെടണമെന്നും നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ ബസില്‍ നിന്ന് യാത്രക്കാരനെ ഇറക്കിവിടണമെന്നും ഹൈക്കോടതി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button