
തിരുവനന്തപുരം: ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി കർണ്ണാടകയിൽ നിന്നു രാജ്യസഭയിലേക്ക് എന്ന് പത്രവാർത്തകൾ. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും അബ്ദുള്ളകുട്ടി പുറത്താകാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതാണ്. ഏറ്റവുമൊടുവിൽ
കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ എപി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ എത്തുകയും ബിജെപി ഉപാധ്യക്ഷനാവുകയുമായിരുന്നു.
ഇപ്പോൾ അദ്ദേഹത്തിന്റെ വോട്ടും സ്ഥിരമേൽവിലാസവും മംഗലാപുരത്തേക്ക് മാറ്റുകയാണ് എന്ന് റിപ്പോർട്ടുകളുണ്ട്. കർണാടകയിൽ നിന്നു രാജ്യസഭയിലെത്തിയാൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിക്കുമെന്നും സൂചനയുണ്ട്. എന്നാൽ ഇതിൽ സ്ഥിരീകരണമില്ല.
Post Your Comments