KozhikodeLatest NewsKeralaNattuvarthaNews

‘എന്നെ അറസ്റ്റ് ചെയ്യരുത്, ഞാൻ ആത്മഹത്യ ചെയ്യും’: ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സ്വർണം കടത്താൻ ശ്രമിക്കവേ പിടിയിലായ യുവതി

മലപ്പുറം: ഉദ്യോഗസ്ഥരെ ഭീഷണപ്പെടുത്തി അടിവസ്ത്രത്തിനകത്ത് വെച്ച് സ്വർണം കടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യുവതി. തന്നെ അറസ്റ്റ് ചെയ്യരുതെന്നും അറസ്റ്റ് ചെയ്താൽ ആത്മഹത്യ ചെയ്യുമെന്നും യുവതി ഉദ്യോഗസ്ഥർക്ക് മുൻപാകെ ഭീഷണി മുഴക്കി. രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിൽ ഇന്നലെയാണ് എയര്‍ഹോസ്‌റ്റസായ മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി പി.ഷഹാന(30) പിടിയിലായത്. തന്റെ പേരില്‍ കേസെടുക്കരുതെന്നും കേസെടുത്താൽ താന്‍ ആത്മഹത്യ ചെയ്യുമെന്നും യുവതി ഉദ്യോഗസ്ഥരോട് ഭീഷണി മുഴക്കി. ഇവരെ അറസ്‌റ്റ്‌ ചെയ്‌തെങ്കിലും വൈകിട്ടോടെ ജാമ്യത്തില്‍വിട്ടു. ഇവരുടെ ഭര്‍ത്താവും അഭിഭാഷകനും ഉള്‍പ്പെടെയുള്ളവരുടെ ആൾജാമ്യത്തിലാണ് യുവതി വിട്ടയച്ചത്.

Also Read:‘ഇത് ഏതോ സിദ്ധന്റെ വേഷത്തിൽ അവതരിച്ച വ്യക്തിയും അനുയായികളും എവിടെയോ ഒത്ത് ചേർന്ന് നേർച്ച കൂടിയതിന്റെയാണ്’: അഷറഫ്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 99 ലക്ഷം രൂപയുടെ സ്വര്‍ണവുമായിട്ടായിരുന്നു യുവതിയെ അറസ്റ്റ് ചെയ്തത്. 99 ലക്ഷം രൂപയുടെ സ്വര്‍ണം മിശ്രിത രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിലാക്കി ഒളിപ്പിച്ചു കടത്താനായിരുന്നു യുവതി പദ്ധതി. പിടിയിലായതോടെ യുവതി കുറ്റസമ്മതം നടത്തി. താൻ ഇതിനു മുൻപും സ്വർണം കടത്തിയിട്ടുണ്ടെന്നും ഇത് ചെറുതാണെന്നുമായിരുന്നു യുവതി ഉദ്യോഗസ്ഥരോട് പറഞ്ഞത്. മുൻപും തനിക്ക് ലഭിച്ചിരുന്നത് 35,000 ആയിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

സ്വര്‍ണം എത്തിച്ചാല്‍ 35,000 രൂപയാണു തനിക്ക് കമ്മീഷനായി നല്‍കാമെന്ന്‌ പറഞ്ഞതെന്ന് യുവതി എയര്‍ കസ്‌റ്റംസ്‌ ഇന്റലിജന്‍സ്‌ വിഭാഗത്തിന്‌ മൊഴി നല്‍കി. ചുങ്കത്തറയിലെ വീട്ടിലേക്കു പോകുന്ന വഴിയില്‍ കൊണ്ടോട്ടി ബസ്‌സ്‌റ്റാന്‍ഡ്‌ പരിസരത്തുവച്ചു സ്വര്‍ണം കൈമാറാമെന്നാണ്‌ പറഞ്ഞിരുന്നതെന്നും യുവതി മൊഴി നല്‍കി. മുമ്പും സമാന രീതിയില്‍ താന്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും ഇത്‌ ചെറിയതായിരുന്നുവെന്നുമാണ്‌ മൊഴി നല്‍കിയത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button