CinemaLatest NewsKeralaNewsIndiaEntertainment

‘ജയ് ഭീം സിനിമയും സി.പി.എമ്മും തമ്മിൽ യാതൊരു ബന്ധവുമില്ല’: തുറന്നുപറഞ്ഞ് യഥാര്‍ത്ഥ നായകന്‍ ജസ്റ്റിസ് ചന്ദ്രു

സി.പി.എമ്മുമായുള്ള ബന്ധം 1988ല്‍ അവസാനിച്ചു, 'ജയ് ഭീമി'ലെ രാജാക്കണ്ണ് സംഭവം നടക്കുന്നത് 1993 ൽ: ജസ്റ്റിസ് ചന്ദ്രു വെളിപ്പെടുത്തുന്നു

സൂര്യ നായകനായ ‘ജയ് ഭീം’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സിനിമ പറഞ്ഞ സന്ദേശത്തെയും അതിന്റെ സമകാലീന പ്രസക്തിയെയും കുറിച്ചെല്ലാം തമിഴ് മാധ്യമങ്ങളും നിരൂപകരും വാനോളം പുകഴ്ത്തുമ്പോൾ കേരളത്തിലെചിലർ സിനിമയിലെ നായകന്റെ പാർട്ടി ബന്ധത്തെയായിരുന്നു പുകഴ്ത്തിയിരുന്നത്. ചിത്രത്തിലെ സി.പി.എം രംഗങ്ങൾ സൈബർ സഖാക്കൾ കൊട്ടിഘോഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ജയ് ഭീം സിനിമക്ക് സി.പി.എമ്മുമായി ഒരു ബന്ധവുമില്ല എന്ന് തുറന്നു പറയുകയാണ് യഥാർത്ഥ നായകന്‍ ജസ്റ്റിസ് ചന്ദ്രു.

ജയ് ഭീം സിനിമയ്ക്കോ അതിന് ആസ്പദമായ സംഭവത്തിനോ സി.പി.എമ്മുമായി ഒരു ബന്ധവുമില്ലെന്ന് ജസ്റ്റിസ് ചന്ദ്രു. 1988ല്‍ സി.പി.എമ്മുമായുള്ള ബന്ധം അവസാനിച്ചതാണെന്നും 1993ലാണ് രാജാക്കണ്ണ് സംഭവം നടക്കുന്നതെന്നും ചന്ദ്രു പറഞ്ഞു.

Also Read:ഇന്ത്യാവിഭജനത്തിന്‍റെ ഉത്തരവാദികൾ കോൺഗ്രസെന്ന് അസദുദ്ദീൻ ഉവൈസി

‘ഞാനൊരു സ്വതന്ത്രൃ മനുഷ്യാവകാശ പ്രവര്‍ത്തകനാണ്. 1988 ഓടെ സി.പി.എമ്മുമായുള്ള എന്‍റെ ബന്ധം അവസാനിച്ചു. 93ലാണ് രാജാക്കണ്ണ് സംഭവം. അപ്പോള്‍ ഞാന്‍ സി.പി.എം ബന്ധമുള്ള കേസുകളൊന്നും നടത്തിയിരുന്നില്ല. 88ല്‍ എന്നെ സി.പി.എമ്മില്‍ നിന്നും പുറത്താക്കി. പക്ഷെ ഞാൻ ഇന്നും മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നു. പക്ഷെ അതിനു നിങ്ങൾക്ക് ഒരു പാർട്ടി ടാഗ് ആവശ്യമില്ല. പാർട്ടിയിൽ നിന്നോ സംഘടനയിൽ നിന്നോ നിങ്ങളെ പിരിച്ച് വിട്ടാലും അവരുമായുള്ള ബന്ധം അവസാനിച്ചാലും കമ്മ്യൂണിസ്റ്റ് ചിന്താഗതികൾ മാറണമെന്നില്ല. കേസിന് ശേഷവും എനിക്ക് മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് ഒരു അംഗീകാരവും ലഭിച്ചിട്ടില്ല’, ജസ്റ്റിസ് ചന്ദ്രു അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

ഇടതു നേതാക്കള്‍ ഈ കേസില്‍ നീതിക്കായി സജീവമായി ഇടപെടുന്നത് സിനിമയിൽ കാണിക്കുന്നത് കൊണ്ടാണ് സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തില്‍ വലിയ സ്വീകാര്യത കിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജയ്ഭീം സിനിമ കണ്ടതിന് ശേഷം കേരളത്തിലെ രണ്ട് മന്ത്രിമാരും കേരള ഹൈക്കോടതിയിലെ ജഡ്ജിമാരും വിളിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button