Latest NewsUAENewsInternationalGulf

ഇത്തിഹാദ് റെയിലിൽ ഇനി യാത്രാ സേവനവും ഒരുങ്ങും

അബുദാബി: ഇത്തിഹാദ് റെയിലിൽ ഇനി യാത്രാ സേവനവും ലഭ്യമാകും. ചരക്കു ഗതാഗതമാണ് നിലവിൽ യുഎഇ ദേശീയ റെയിൽ ശൃംഖലയുടെ പ്രധാന ലക്ഷ്യമെങ്കിലും യാത്രാ സേവനവുമായി ബന്ധപ്പെട്ട പഠനറിപ്പോർട്ട് അനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. റെയിൽ ആക്ടിങ് കൊമേഴ്‌സ്യൽ ഡയറക്ടർ ഒമർ അൽ സെബെയി മേഖലയിലെ ഏറ്റവും വലിയ റെയിൽ പ്രദർശന, സമ്മേളനമായ മിഡിൽ ഈസ്റ്റ് റെയിൽ 2022 ലാണ് ഇക്കാര്യം അറിയിച്ചത്. നിർദിഷ്ട ജിസിസി റെയിലിന്റെ പ്രധാന ഭാഗമാകുന്ന ഇത്തിഹാദ് റെയിലിൽ യാത്രാസേവനം ഒരുക്കുന്നത് ജിസിസി യാത്ര എളുപ്പമാക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Read Also: സ്വകാര്യ അശ്ലീല വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച സീരിയൽ നടിയും കാമുകനും പോലീസ് പിടിയിൽ

ഇത്തിഹാദ് റെയിലലിലൂടെ ഗൾഫ് സഹകരണ രാജ്യങ്ങൾ തമ്മിലുള്ള ചരക്കു കൈമാറ്റത്തിലും വലിയ പുരോഗതി ഉണ്ടാകും. യുഎഇ-സൗദി അതിർത്തിയായ ഗുവൈഫാത്ത് മുതൽ ഫുജൈറ വരെയുള്ള ഇത്തിഹാദ് റെയിലിന്റെ ആദ്യ 2 ഘട്ടങ്ങൾ പൂർത്തിയായതായി അധികൃതർ പറഞ്ഞു.

അതേസമയം മറൈൻ റെയിൽ പാലത്തിന്റെ 50% നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ട്.

Read Also: വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍നിന്ന് നികുതി പിടിക്കാമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്റ്റേ

shortlink

Related Articles

Post Your Comments

Related Articles


Back to top button