കൊല്‍ക്കത്ത: അതീവരഹസ്യമായി നാല് യുവതികളുടെ ബന്ധം സ്ഥാപിച്ച യുവാവ് ആത്മഹത്യാശ്രമം നടത്തി ആശുപത്രിയിൽ. നാല് കാമുകിമാരും ഒരുമിച്ച് വീട്ടിലെത്തി വഴക്കിട്ടതോടെ മറ്റൊരു വഴിയുമില്ലാതെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ യുവാവ് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ബംഗാളിലെ കൂച്ച്ബിഹാര്‍ ജോര്‍പത്കി സ്വദേശി സുഭമോയ് കുമാറാണ് വിഷംകഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.
സുഭമോയ് കുമാറിന്റെ വീടിനു മുന്നിൽ കഴിഞ്ഞ ദിവസമാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സുഭമോയ്ക്ക് ഒരേസമയം നാല് കാമുകിമാർ ഉണ്ടായിരുന്നു. മെഡിക്കൽ ഷോപ്പിലെ ജോലിയും നാല് കാമുകിമാരുടെ കൂടെയുള്ള കറക്കവും വളരെ പ്ലാൻ ചെയ്തായിരുന്നു യുവാവ് നടത്തിവന്നിരുന്നത്. ആർക്കും യാതൊരു സംശയവുമുണ്ടായിരുന്നില്ല. എന്നാല്‍ അടുത്തിടെ കാമുകിമാര്‍ക്ക് ഇക്കാര്യത്തില്‍ ചില സൂചനകള്‍ ലഭിച്ചു. യുവാവ് അറിയാതെ ഇവർ പരസ്പരം കണ്ടെത്തി,ഒരുമിച്ച് കൂടി. സുഭമോയ് തങ്ങളെ വഞ്ചിക്കുകയാണെന്ന് തിരിച്ചറിഞ്ഞതോടെ കാമുകനോട് നേരിട്ട് ചോദിക്കാൻ ഇവർ തീരുമാനിച്ചു.
Also Read:മോഡലുകളുടെ മരണത്തിൽ വൻദുരൂഹത; വാഹനത്തെ മറ്റൊരു കാർ പിന്തുടർന്നിരുന്നതായി അന്വേഷണ സംഘം
സുഭമോയ് ജോലിക്ക് പോകാനിരിക്കെയാണ് നാല് കാമുകിമാരും വീട്ടിലെത്തിയത്. നാല് പേരെയും ഒരുമിച്ച് കണ്ടതോടെ യുവാവിന് എന്ത് ചെയ്യണമെന്ന് അറിയാതെയായി. നാല് പേരും യുവാവിനെതിരെ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ, എന്തുചെയ്യണമെന്ന് അറിയാതെ നിന്ന സുഭമോയ് വീടിനകത്ത് കയറി വിഷം കഴിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ജീവൻ തിരിച്ച് കിട്ടി. കാമുകന്റെ ആത്മഹത്യാശ്രമത്തെ തുടർന്ന് യുവാവിനെതിരേ പരത്തി നൽകാനില്ലെന്ന തീരുമാനത്തിലാണ് കാമുകിമാർ.
Post Your Comments