കട്ടപ്പന: വീട്ടമ്മയായ ചിന്നമ്മ കൊല്ലപ്പെട്ട സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഭർത്താവ് ഉൾപ്പെടെയുള്ള ബന്ധുക്കളെയാണ് വ്യാഴാഴ്ച പൊലീസ് ചോദ്യം ചെയ്തത്.
സംഘം വ്യാഴാഴ്ച കൊച്ചുതോവളയിൽ ചിന്നമ്മ കൊല്ലപ്പെട്ട വീട്ടിലെത്തി വീടും പരിസരവും നിരീക്ഷണം നടത്തി. ഭർത്താവ് ജോർജ്, ബന്ധുക്കൾ, മരണം നടന്ന ശേഷം ആദ്യം വീട്ടിൽ എത്തിയ അയൽവാസി, ആക്ഷൻ കൗൺസിൽ ഭാരവാഹികൾ എന്നിവരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
Read Also : ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ച കേസ് : പ്രതി പിടിയില്‍
മരണവിവരം അറിഞ്ഞു ആദ്യം വീട്ടിലെത്തിയ അയൽവാസി ആണ് നിർണായക സാക്ഷി. അതേസമയം കേസിൽ ബന്ധുക്കളുടെ ഭാഗത്തു നിന്ന് പരാതി ഉണ്ടാകാത്തത് സംശയം ഉളവാക്കുന്നതാണെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മൊഴി നൽകി. കേസ് ഫയൽ വിശദമായി പഠിച്ചശേഷം അന്വേഷണം ശക്തമാക്കുമെന്ന് സി.ഐ വ്യക്തമാക്കി.
കൊച്ചുതോവള കൊച്ചുപുരക്കൽ താഴത്ത് ചിന്നമ്മയെ (60) 2021 ഏപ്രിൽ എട്ടിനു പുലർച്ച വീടിന്റെ താഴത്തെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. ക്രൈംബ്രാഞ്ച് എസ്.പി യു.വി. കുര്യാക്കോസിന്റെ മേൽനോട്ടത്തിൽ സി.ഐ ടി.എ. യൂനുസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.
Post Your Comments