
തിരുവനന്തപുരം: ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ നിന്നും ഒളിക്യാമറ കണ്ടെത്തി. ഞായാറാഴ്ച്ച വനിതാ ജീവനക്കാരിയാണ് ഒളിക്യാമറ കണ്ടെത്തിയത്. തിരുവനന്തപുരം സൈബര്‍ സെല്‍ പൊലീസ് ബുധനാഴ്ച്ച നല്‍കിയ പരാതി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനാണ് ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചതെന്നാണ് കണ്ടെത്തല്‍. ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായും അധികൃതര്‍ അറിയിച്ചു.
Read Also: ഹിന്ദി സംസാരിക്കുന്ന ആളെ തല്ലി: പ്രകാശ് രാജിനെതിരേ പ്രതിഷേധം
സ്ഥാപനത്തിലെ പ്രധാന സ്റ്റുഡിയോയ്കക് സമീപമുള്ള സ്ത്രീകളുടെ ശുചിമുറിയിലാണ് ഇയാള്‍ ഒളിക്യാമറ സ്ഥാപിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. ദൂരദര്‍ശനിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന വനിതാ കമ്മിറ്റിയും അച്ചടക്ക സമിതിയും ആഭ്യന്തരമായി പ്രശ്നം അന്വേഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments