കോട്ടയം: സംസ്ഥാനത്തെ ഞെട്ടിച്ച കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര ശാലയിലെ ട്രയൽ റൂമിൽ ഒളിക്യാമറ വച്ച സംഭവം. സംഭവത്തിൽ കോട്ടയത്തെ ശീമാട്ടി സിൽക്‌സിലെ ജീവനക്കാരൻ പിടിയിൽ. കാരാപ്പുഴ സ്വദേശി നിധിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കോട്ടയം നഗരത്തിലെ പ്രമുഖ അഭിഭാഷകയാണ് നിധിനെ കയ്യോടെ പിടികൂടിയത്. സംഭവം ടെക്സ്റ്റെയിൽ അധികൃതർ മറച്ചുവെക്കാൻ ശ്രമിച്ചെന്ന് അഡ്വ. ആരതി മാധ്യമങ്ങളോട് പറഞ്ഞു.
Read Also: വാക്സിൻ റെഡി; അനുമതി തേടി ഭാരത് ബയോടെക്ക്
എന്നാൽ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് കോട്ടയം നഗരത്തിലെ വസ്ത്ര വ്യാപാരശാലയിൽ നടന്നത്. സ്തീകൾ വസ്ത്രം മാറുന്ന ട്രയൽ റൂമിൽ മൊബൈൽ ക്യാമറ ഉപയോഗിച്ച് 17 സ്ത്രീകളുടെ ദൃശ്യങ്ങളാണ് യുവാവ് പകർത്തിയത്. കഴിഞ്ഞ ദിവസം മകനൊപ്പം വസ്ത്രം വാങ്ങാനെത്തിയ അഡ്വ ആരതിയാണ് നിധിനെ പിടികൂടിയത്. അന്ന് നടന്ന സംഭവത്തെ ക്കുറിച്ച് ആരതി മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ ആരതി വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസെത്തി പ്രതിയെ പിടികൂടിയത് . ടെക്സ്റ്റൈൽസ് അധികൃതർ ആദ്യം വിവരം പൊലീസിൽ അറിയിക്കാൻ തയ്യാറായില്ലെന്നും ആരതി ആരോപിക്കുന്നു പ്രതി സ്ഥിരമായി സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. കോവിഡ് കാലത്ത് കടകളിലെത്തുമ്പോൾ ഫോൺ നമ്പർ നൽകുന്നത് ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ടെന്നും ആരതി പറയുന്നു.
Post Your Comments