Latest NewsIndiaNews

ഇ​ന്ത്യ​യി​ലേ​ക്ക് നുഴഞ്ഞു ക​യ​റാ​ന്‍ ശ്ര​മി​ച്ച ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തെ വധിച്ചു

ദില്ലി: ഇ​ന്ത്യ​യി​ലേ​ക്ക് നുഴഞ്ഞു ക​യ​റാ​ന്‍ ശ്ര​മി​ച്ച ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തെ വധിച്ചെന്ന് റിപ്പോർട്ട്‌. രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ സം​ഘ​ത്തി​ലെ ര​ണ്ട് പേ​രെ ബി​എ​സ്‌എ​ഫ് ഉദ്യോഗസ്ഥരാണ് വ​ധി​ച്ചത്. കൊല്ലപ്പെട്ടവർ ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്‍​മാ​രാണെന്ന് സ്ഥിതീകരിച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ 5 മണിക്കായിരുന്നു ഏറ്റുമുട്ടൽ നടന്നത്.

ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ര്‍​ത്തി​യി​ലൂ​ടെ രാ​ജ്യ​ത്തേ​ക്ക് ക​ട​ന്നു ക​യ​റാ​ന്‍ ശ്ര​മി​ച്ച ഇ​വ​രെ ബി​എ​സ്‌എ​ഫ് ത​ട​യാ​ന്‍ ശ്ര​മി​ച്ചു. ഇ​തി​നി​ടെ ക​ള്ള​ക്ക​ട​ത്തു​സം​ഘം ബി​എ​സ്‌എ​ഫി​നു നേ​രെ വെ​ടി​യു​തി​ര്‍​ക്കുകയായിരുന്നു . ഇതേ തു​ട​ര്‍​ന്നു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ക​ള്ള​ക്ക​ട​ത്തു​കാ​രാ​യ ര​ണ്ട് പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​തെന്നാണ് റിപ്പോർട്ട്‌.

അതേസമയം, ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു ബി​എ​സ്‌എ​ഫ് ജ​വാ​നും പ​രി​ക്കേറ്റിട്ടുണ്ട്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ബംഗ്ലാദേശിൽ നിന്നും പാകിസ്ഥാനിൽ നിന്നുമെല്ലാം വലിയ ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button