AsiaLatest NewsNewsInternational

വാഗ്ദാനങ്ങൾ വീൺവാക്കുകളാകുന്നു: മനുഷ്യാവകാശ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും തെരഞ്ഞുപിടിച്ച് ആക്രമിച്ച് താലിബാൻ

കാബൂൾ: അധികാരത്തിലേറിയപ്പോൾ താലിബാൻ നൽകിയ വാഗ്ദാനങ്ങൾ പാഴ്വാക്കുകളാകുന്നു. മനുഷ്യാവകാശ പ്രവർത്തകർക്കും സാമൂഹ്യ പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും മുൻ സർക്കാർ ഉദ്യോഗസ്ഥർക്കും അമേരിക്കൻ- നാറ്റോ സംവിധാനങ്ങളിലെ ജീവനക്കാർക്കും പൊതുമാപ്പ് നൽകുമെന്ന വാഗ്ദാനങ്ങൾ കാറ്റിൽ പറത്തി ഇവർക്കൊക്കെ എതിരെ കടുത്ത ആക്രമണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും താലിബാൻ നടത്തുന്നതായാണ് റിപ്പോർട്ട്.

Also Read:യു കെയിലെത്താൻ ഇംഗ്ലീഷ് ചാനൽ താണ്ടി ആയിരങ്ങൾ: 2 പേർ മരിച്ചു, നിരവധി പേരെ കാണാനില്ല

രാജ്യത്ത് സ്ത്രീകൾ നടത്തുന്ന പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെ താലിബാൻ വേട്ടയാടുകയാണ്. ചാട്ടവാറടിയും തലകീഴായി കെട്ടിത്തൂക്കിയിട്ടുള്ള മർദ്ദനങ്ങളും മാധ്യമപ്രവർത്തകർ നേരിടുന്നു. പഞ്ച്ശീർ ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ താലിബാൻ ഭീകരർ തല്ലുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഷിയാ ഹസാര വിഭാഗക്കാരെയും താലിബാൻ തെരഞ്ഞുപിടിച്ച് മർദ്ദിക്കുന്നതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. താലിബാൻ വിരുദ്ധ ചിന്തകർ, എഴുത്തുകാർ, കലാകാരന്മാർ, വനിതാ മാധ്യമപ്രവർത്തകർ, മുൻ പൊലീസ് ഉദ്യോഗസ്ഥർ- സൈനികർ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ, വനിതാ അത്ലറ്റുകൾ, അഭിഭാഷകർ, ജഡ്ജിമാർ എന്നിവരും വേട്ടയാടലിന് വിധേയരാകുകയാണ്. ഗായകരെയും കലാകാരന്മാരെയും കായിക താരങ്ങളെയും താലിബാൻ ഭീകരർ കൊലപ്പെടുത്തിയ വാർത്തകൾ ചില മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button