Latest NewsNewsEuropeInternationalUK

യു കെയിലെത്താൻ ഇംഗ്ലീഷ് ചാനൽ താണ്ടി ആയിരങ്ങൾ: 2 പേർ മരിച്ചു, നിരവധി പേരെ കാണാനില്ല

ലണ്ടൻ: യു കെയിലെത്താൻ കഴിഞ്ഞ ദിവസം ബോട്ടിൽ ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ചത് ആയിരക്കണക്കിന് വിദേശികൾ. യു കെ തീരത്ത് ഒരു ദിവസം ബോട്ടിൽ എത്തിയ കുടിയേറ്റക്കാരുടെ എണ്ണം ആയിരം കടക്കുന്നത് ആദ്യമായാണെന്ന് റിപ്പോർട്ട്. കുടിയേറ്റക്കാരിൽ രണ്ട് പേർ മരിച്ചതായും നിരവധി പേരെ കാണാതായതായും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

Also Read:‘താലിബാനുമായുള്ള ബന്ധം ശക്തിപ്പെടുത്തും‘: പാക് വിദേശകാര്യ മന്ത്രി

കുടിയേറ്റക്കാരുടെ നാല് ബോട്ടുകൾ അതിർത്തി രക്ഷാസേന തടഞ്ഞ് ഇവയിൽ ഉണ്ടായിരുന്നവരെ ഡോവറിൽ എത്തിച്ചു. പുതപ്പുകളിൽ പൊതിഞ്ഞ കുട്ടികളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അനധികൃത കുടിയേറ്റക്കാരുടെ വഴിയടയ്ക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ വംശജയായ യു കെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ നേരത്തെ അറിയിച്ചിരുന്നു. ബോട്ടുകൾ തിരികെ അയക്കാൻ യു കെ സർക്കാർ തീരുമാനിച്ചിരുന്നുവെങ്കിലും ഫ്രഞ്ച് സർക്കാർ ഇതിനെ എതിർത്തിരുന്നു.

കുടിയേറ്റം തടയുന്നതിന് ഫ്രാൻസിന് നഷ്ടപരിഹാരം നൽകാമെന്നും ബ്രിട്ടൺ അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി കുടിയേറ്റ നിരക്ക് വർദ്ധിച്ചിരിക്കുകയാണെന്നാണ് കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button