Latest NewsKeralaNattuvarthaNews

പതിന്നാലുകാരനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഓയൂര്‍: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വെളിനല്ലൂര്‍, മുളയറച്ചാല്‍ കൊക്കാട് മുണ്ടയ്ക്കല്‍ വീട്ടില്‍ ബിനു തോമസിന്‍റെയും ജൂലിയുടെയും മകന്‍ ഐവിന്‍ ബിജു (14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഐവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്​.

സിബിഎസ്ഇ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ഐവിന്‍. മരണകാരണം വ്യക്തമായിട്ടില്ല. പൂയപ്പള്ളി പോലീസ്​ മേല്‍നടപടികള്‍ സ്വീകരിച്ച്‌ മൃതദേഹം പോസ്​​റ്റ്​മോര്‍ട്ടത്തിന്​ ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button