ThiruvananthapuramLatest NewsKeralaNattuvarthaNews

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭാ​ര്യ​യെ എ​റി​ഞ്ഞു വീ​ഴ്ത്തി​യ ഭ​ര്‍​ത്താ​വ് അറസ്റ്റില്‍

പ​ണം കൊ​ടു​ക്കാ​ത്ത​തി​നാ​ല്‍ പ്ര​കോ​പി​ത​നാ​യ ഭ​ര്‍​ത്താ​വ് ത​റ​യി​ല്‍ കി​ട​ന്ന ക​ല്ല് ത​ല​യ്ക്ക് എ​റി​യു​ക​യാ​യി​രു​ന്നു​

വെ​ള്ള​റ​ട: മ​ദ്യ​പി​ക്കാ​ന്‍ പ​ണം ന​ല്‍​കാ​ത്ത​തി​ന് ഭാ​ര്യ​യെ എറിഞ്ഞ് വീഴ്ത്തിയ ഭർത്താവ് അറസ്റ്റിൽ. ഭാര്യയെ ക​ല്ലു കൊ​ണ്ട് എ​റി​ഞ്ഞു വീ​ഴ്ത്തി​യ വെ​ള്ള​റ​ട കാ​ര​മൂ​ട് ക​രി​മ​രം മി​ച്ച​ഭൂ​മി കോ​ള​നി​യി​ല്‍ അ​നി​ല്‍​കു​മാ​റി ( 32 ) നെ​യാ​ണ് പൊലീസ് പി​ടി​കൂ​ടി​യ​ത്.

സ്ഥി​രം മ​ദ്യ​പാ​നി​യാ​ണ് അ​നി​ല്‍​കു​മാ​ര്‍. ഭാ​ര്യ രാ​ഗി​ണി​യോ​ട് അ​നി​ല്‍​കു​മാ​ര്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ​ണം കൊ​ടു​ക്കാ​ത്ത​തി​നാ​ല്‍ പ്ര​കോ​പി​ത​നാ​യ ഭ​ര്‍​ത്താ​വ് ത​റ​യി​ല്‍ കി​ട​ന്ന ക​ല്ല് ത​ല​യ്ക്ക് എ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also: പെ​ട്രോ​ൾ പ​മ്പി​ൽ ജീ​വ​ന​ക്കാ​രന്റെ മു​ഖ​ത്തേക്ക് മു​ള​ക് പൊ​ടി എ​റി​ഞ്ഞ് മോഷണം

പൊലീസ് സം​ഘം എ​ത്തു​ന്ന​തു ​ക​ണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് ഓ​ടിച്ചിട്ട് പിടിക്കുകയായിരുന്നു. തുടർന്ന് പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.​ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡു ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button