
ലണ്ടൻ: യു.കെയിലെ ലിവര്‍പൂളില്‍ ബാറിന് മുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് അജ്ഞാതര്‍ സിറിഞ്ചുപയോഗിച്ച് ദ്രാവകം കുത്തിവെച്ചു. ക്യൂ നില്‍ക്കുകയായിരുന്ന 18-കാരിക്ക് പെട്ടെന്ന് ശാരീരികാസ്വസ്ഥത തോന്നുകയായിരുന്നു. തുടര്‍ന്ന് ക്യൂവില്‍ നിന്നും പുറത്തുകടന്ന ഇവര്‍ക്ക് കഠിനമായ ശാരീരിക തളര്‍ച്ചയും, ഛര്‍ദ്ദിയും അനുഭവപ്പെട്ടു. ശേഷം സുഹൃത്തുമൊത്ത് വീട്ടിലേയ്ക്ക് പോയെങ്കിലും പിറ്റേ ദിവസമാണ് എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നത്.
Also Read:അഭയാർത്ഥികളെ തടഞ്ഞു: പോളണ്ട്- ബെലാറസ് അതിർത്തിയിൽ സംഘർഷം രൂക്ഷം
ശരീരത്തിന്റെ പുറകുവശത്ത് എന്തോ അസ്വാഭാവികമായി തോന്നിയ ഇവര്‍ സുഹൃത്തിനോട് എന്താണെന്ന് നോക്കാന്‍ ആവശ്യപ്പെടുകയും, ഇഞ്ചക്ഷന്‍ ചെയ്തത് പോലെ ഒരു ചുവന്ന തടിപ്പ് കാണപ്പെടുകയും ചെയ്തു. ഭയന്ന് അമ്മയെ വിളിച്ച് കരഞ്ഞ പെണ്‍കുട്ടി പിന്നീട് ഡോക്ടറെ വിളിച്ചു. തുടർന്ന് യുവതിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും, സിസിടിവി ദൃശ്യങ്ങള്‍ പരശോധിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇതിനിടെ എച്ച് ഐ വി പരത്തുന്ന ഗൂഢസംഘമാണ് സംഭവത്തിന് പിന്നിൽ എന്ന തരത്തിൽ ഐറിഷ് പത്രത്തിൽ വാർത്ത വന്നത് ആശങ്കയ്ക്ക് കാരണമായി. എച്ച്‌ഐവി, സിഫിലിസ്, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ അസുഖങ്ങൾ പകർന്നിട്ടുണ്ടോ എന്നറിയാൻ യുവതിയെ പരിശോധനക്ക് വിധേയയാക്കി.
Post Your Comments