വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കുടുംബ കോടതിയെ സമീപിച്ചു. മേക്കപ്പില്ലാതെ ഭാര്യയെ കണ്ടതിന് ശേഷം, മുമ്പ് മേക്കപ്പിട്ട് ഭാര്യ തന്നെ ചതിക്കുകയായിരുന്നു എന്ന് തോന്നിയതാണ് ഈജിപ്ഷ്യൻ യുവാവിനെ വിവാഹമോചനത്തിന് പ്രേരിപ്പിച്ചത്.
വിവാഹപ്പിറ്റേന്നാണ് ഉറക്കമുണർന്ന ഭർത്താവ് മേക്കപ്പില്ലാതെ ഭാര്യയുടെ മുഖം കണ്ട് ഞെട്ടിപ്പോയി. വിവാഹത്തിന് മുമ്പ് കനത്ത മേക്കപ്പ് ഉപയോഗിച്ചിരുന്ന അവൾ തന്നെ ചതിച്ചുവെന്നും മേക്കപ്പില്ലാതെ ഭാര്യയെ കാണാൻ ഒട്ടും ഭംഗിയില്ലെന്നും യുവാവ് കോടതിയിൽ പറഞ്ഞു. വിവാഹത്തിന് ശേഷം ഒരു മാസം ഇരുവരും ഒരുമിച്ച് കഴിഞ്ഞെങ്കിലും, അവളുടെ മേക്കപ്പ് ഇല്ലാത്ത മുഖം ഉൾക്കൊള്ളാൻ കഴിയാതിരുന്ന ഭർത്താവ് വിവാഹമോചനത്തിന് മുൻകൈയെടുക്കുകയായിരുന്നു.
ഫേസോഷ്യൽ മീഡിയയിലൂടെയാണ് അവർ തമ്മിൽ പരിചയപ്പെട്ടത്. ഫുൾ മേക്കപ്പ് ധരിച്ച് യുവതിയുടെ മനോഹരമായ ചിത്രങ്ങൾ കണ്ട യുവാവ് യുവതിയുമായി അടുക്കുകയായിരുന്നു. പിന്നീട് പലതവണ അയാൾ യുവതിയെ കണ്ടുവെങ്കിലും, അപ്പോഴെല്ലാം യുവതി മേക്കപ്പ് ധരിച്ചിരുന്നു. എന്നാൽ, വിവാഹത്തിന് ശേഷമാണ് യുവതിയുടെ മുഖം മേക്കപ്പ് ഇടാതെ അയാൾ ആദ്യമായി കാണുന്നത്. താൻ പരമാവധി ഒത്തുപോകാൻ ശ്രമിച്ചുവെന്നും എന്നാൽ തനിക്ക് അതിന് സാധിക്കില്ലെന്ന് കണ്ടെത്തിയപ്പോഴാണ് വിവാഹമോചനത്തിന് അപേക്ഷിച്ചതെന്നും ഭർത്താവ് കോടതിയിൽ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Post Your Comments