ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും എതിരായ വിവേചനം തുടരുന്നു. ഇസ്ലാമാബാദിൽ ഹിന്ദു ക്ഷേത്രം നിർമ്മിക്കാൻ അനുവദിച്ചിരുന്ന ഭൂമി അധികൃതർ തിരിച്ചെടുത്തു. ഇവിടെ ക്ഷേത്രം നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് നഗര വികസന സമിതി വ്യക്തമാക്കി.
Also Read:അമേരിക്ക- ചൈന വെർച്വൽ ഉച്ചകോടി അടുത്തയാഴ്ച: കാലാവസ്ഥാ ഉച്ചകോടിയും തായ്വാൻ വിഷയവും ചർച്ചയാകും
ക്ഷേത്ര നിർമ്മാണം അനുവദിക്കരുതെന്ന് കാണിച്ച് അഭിഭാഷകനായ ജാവേദ് ഇക്ബാൽ കോടതിയെ സമീപിക്കുകയായിരുന്നു. ഇയാളുടെ വാദഗതികൾ കോടതി അംഗീകരിച്ചതോടെ ക്ഷേത്ര നിർമ്മാണം നഗര വികസന സമിതി തടയുകയായിരുന്നു.
അതേസമയം പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളും രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ മാസം സിന്ധിലെ കോത്രിയിൽ ഹിന്ദു ക്ഷേത്രം അക്രമികൾ തകർത്തിരുന്നു. വിഗ്രഹങ്ങൾ തകർത്ത അക്രമികൾ പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്ന് കളയുകയായിരുന്നു.
Post Your Comments