
തിരുവനന്തപുരം: രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കുന്ന കേരളാ കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ ജോസ് കെ. മാണിയെ പരിഹസിച്ച് കോണ്‍ഗ്രസ് വക്താവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ പരിഹാസം. ലോക്‌സഭാ എം.പി. സ്ഥാനം രാജിവെച്ച് രാജ്യസഭാ എം.പി. ആയതിനെയും പിന്നെ മുന്നണി മാറി, രാജ്യസഭാ എം.പി. സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടതിനെയും രാഹുല്‍ കുറിപ്പില്‍ വിമര്‍ശിക്കുന്നു. ഇനി അടുത്തത് മരങ്ങാട്ടുപ്പള്ളി പഞ്ചായത്തിലേക്കുള്ള മത്സരമാണെന്നും രാഹുല്‍ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം :
ഒരു മുന്നണിയിൽ നിന്ന് ലോക്സഭാ മെമ്പറാകുന്നു,
അതിന്റെ കാലാവധി തീരും മുമ്പ് രാജി വെച്ച് രാജ്യസഭയിൽ മെമ്പറാകുന്നു,
ആ കാലാവധി തിരും മുൻപ് മുന്നണി മാറി മറ്റൊരു മുന്നണിയിൽ ചേരുന്നു,
രാജ്യസഭാ മെമ്പർ സ്ഥാനം ഒഴിഞ്ഞ് നിയമസഭയിൽ മത്സരിക്കുന്നു,
നിയമസഭയിൽ തോല്ക്കുമ്പോൾ വീണ്ടും മുന്നണിയിൽ സമ്മർദം ചെലുത്തി രാജ്യസഭയിലേക്ക് മത്സരിക്കുന്നു. ഇനി അടുത്തത് മരങ്ങാട്ടുപ്പള്ളി പഞ്ചായത്തിലേക്കുള്ള മത്സരം.
Post Your Comments