തിരുവനന്തപുരം : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭാഗമായുള്ള ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയത് വലിയ വിവാദമായിരുന്നു. മരങ്ങൾ മുറിക്കാൻ തമിഴ്‌നാട് സർക്കാറിന് നൽകിയ ഉത്തരവ് റദ്ദാക്കി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിർണായക വിഷയം ഉദ്യോഗസ്ഥർ സർക്കാറുമായി ആലോചിച്ചില്ലെന്നും സംസ്ഥാനത്തിന്റെ താൽപര്യം പരിഗണിക്കാതെയാണ് ഉത്തരവിറക്കിയെന്നും മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി.
read also:
ഉത്തരവ് വിവാദമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മരം മുറി ഉത്തരവ് സർക്കാർ മരവിപ്പിച്ചിരുന്നു. മരം മുറിക്കാൻ ഉത്തരവ് നൽകിയത് വനം മന്ത്രിയും മുഖ്യമന്ത്രിയും അറിയാതെ ആണെന്നായിരുന്നു സർക്കാർ വാദം. സുപ്രധാനമായ തീരുമാനം മന്ത്രിമാർ അറിയാതെ നടന്നത് വലിയ പരാജയമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
Post Your Comments