ആലപ്പുഴ: മുന്‍ മന്ത്രി ജി സുധാകരന്റെ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടന പോസ്റ്ററില്‍ അദ്ദേഹത്തിന്റെ പേരുള്ള ചുവരെഴുത്ത് ഒഴിവാക്കിയതായി പരാതി. നവംബര്‍ 12 ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്.
അമ്പലപ്പുഴ ഗവ. ജെബി സ്‌കൂളിന് രണ്ടു നില കെട്ടിടം പണിയുന്നതിനായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്നത്തെ എംഎല്‍എ ജി സുധാകരന്‍ ഫണ്ട് അനുവദിച്ചിരുന്നു. കെട്ടിടത്തിന്റെ ഉത്‌ഘാടനത്തിനായി അമ്പലപ്പുഴ എംഎല്‍എ ഓഫീസ് പുറത്തിറക്കിയ പോസ്റ്ററിലെ ചിത്രത്തിലാണ് ജി സുധാകരന്റെ എംഎല്‍എ ഫണ്ട് ഉപയോഗിച്ചത് എന്നെഴുതിയ ചുവരെഴുത്ത് ഫോട്ടോഷോപ്പ് ഉപയോഗിച്ച് മായ്ച്ചിരിക്കുന്നത്.
ആണായാൽ കരയല്ലേ, പെണ്ണായാൽ കുനിയല്ലേ: സോഷ്യൽ മീഡിയയിൽ വൈറലായി യുവാവിന്റെ പാട്ട്
കെട്ടിടത്തിന്റെ മുന്നിൽ ഒന്നാം നിലയുടെ മുകളിലായി പതിച്ചിരിക്കുന്ന മുന്‍ എംഎല്‍എയുടെ പേര്, ഫണ്ട് അനുവദിച്ച വര്‍ഷം എന്നിവ അടങ്ങുന്ന ചുവരെഴുത്ത് ആണ് പൂര്‍ണമായും മായ്ച്ചത്. എന്നാൽ രണ്ടാം നിലയില്‍ ചേര്‍ത്ത സ്‌കൂളിന്റെ പേര് മാറ്റങ്ങള്‍ ഒന്നും ഇല്ലാതെ പോസ്റ്ററില്‍ ഉണ്ട്.
നേരത്തെ, അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിന് പിന്നാലെ സുധാകരനെതിരെ സിപിഎം നടപടിയെടുത്തിരുന്നു. പരസ്യശാസനയാണ് സുധാകരന് പാര്‍ട്ടി നല്‍കിയത്. അമ്പലപ്പുഴയിലെ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന എച്ച് സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമ്മീഷൻ കണ്ടെത്തിയത്.
Post Your Comments