Latest NewsIndiaNews

‘നിങ്ങളില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല’: വണ്‍ പ്ലസിന്റെ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പൊള്ളല്‍

. ഓഗസ്റ്റില്‍ തന്നെ വണ്‍പ്ലസ് നോര്‍ഡ് 2 5ജി പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ന്യൂഡൽഹി: പോക്കറ്റിലിരുന്ന വണ്‍ പ്ലസിന്റെ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പൊള്ളല്‍. സുഹിത്ശര്‍മ്മ എന്ന യുവാവിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പൊള്ളലേറ്റ ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തു. എന്നാല്‍ സംഭവത്തില്‍ വണ്‍ പ്ലസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫോണിന്റെ വലതുവശം കത്തിയ നിലയിലാണ്.

Read Also: ആര്‍.എസ്.എസിന്‍റെ ഹിന്ദുരാഷ്ട്രവാദം ബി.ജെ.പി മാനിഫെസ്റ്റോയില്‍ ഇല്ല: മതേതരത്വം ഇന്ത്യയുടെ ആത്മാവാണെന്ന് കത്തോലിക്ക ബാവ

‘നിങ്ങളില്‍ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നിങ്ങളുടെ ഉല്‍പ്പന്നം എന്താണ് ചെയ്തതെന്ന് കാണുക. അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാവുക. ആളുകളുടെ ജീവിതവുമായി കളിക്കുന്നത് നിര്‍ത്തുക’- സുഹിത് ശര്‍മ ട്വിറ്റില്‍ കുറിക്കുന്നു. നവംബര്‍ മൂന്നിന് പങ്കുവെച്ച ട്വീറ്റ് കഴിഞ്ഞ ദിവസമാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. വണ്‍പ്ലസ് നോര്‍ഡ് എന്ന ഫോണിന്റെ പിന്‍ഗാമിയായി ജൂലായിലാണ് വണ്‍പ്ലസ് 2 5ജി പുറത്തിറക്കിയത്. ഓഗസ്റ്റില്‍ തന്നെ വണ്‍പ്ലസ് നോര്‍ഡ് 2 5ജി പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സെപ്റ്റംബറില്‍ ഡല്‍ഹിയിലെ ഒരു അഭിഭാഷകന്റെ ഗൗണിനുള്ളില്‍ നിന്നും ഈ ഫോണ്‍ പൊട്ടിത്തെറിച്ചതായി പരാതി ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button