തകർപ്പൻ ഓഫറിൽ വണ്‍പ്ലസ് 6ടി സ്വന്തമാക്കാൻ അവസരം. വണ്‍പ്‌ളസ് 6ടി വാങ്ങുന്നവര്‍ക്കായി അപ്‌ഗ്രേഡ് ഓഫറാണ് അവതരിപ്പിച്ചത്. പുതുതായി ഇറങ്ങുന്ന വണ്‍പ്‌ളസ് മോഡലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ 40 മുതല്‍ 70 ശതമാനം വരെ ബൈബാക്ക് വാല്യൂ ഉറപ്പാക്കുന്ന ഓഫറാണിത്.
ആമസോണില്‍ നിന്നോ വണ്‍പ്‌ളസ് സ്‌റ്റോറില്‍ നിന്നോ വണ്‍പ്‌ളസ് 6ടി വാങ്ങുന്ന ദിവസം മുതല്‍ 12മാസം വരെ ഈ ഓഫർ ലഭിക്കും. 199 രൂപ നല്‍കി വണ്‍പ്‌ളസ് അപ്‌ഗ്രേഡ് പ്രോഗ്രാമിൽ ചേരാം.ശേഷം ഉടനടി 1,500 രൂപ ക്യാഷ്ബാക്ക് സൗകര്യവും എക്‌സ്‌ചേഞ്ചിന്മേല്‍ 2,000 രൂപ അഡിഷണല്‍ ഓഫറും ആറുമാസത്തെ നോ കോസ്റ്റ് ഇ.എം.ഐയും ലഭിക്കുന്നതായിരിക്കും.
Post Your Comments