COVID 19KeralaNattuvarthaLatest NewsNewsIndia

മരണക്കണക്കിലെ കളി: ഒളിപ്പിച്ച ആറായിരത്തോളം മരണങ്ങൾ കോവിഡ് പട്ടികയിൽ, വെളിച്ചം കണ്ടത് 17 ദിവസം കൊണ്ട്

തിരുവനന്തപുരം: ഒളിപ്പിക്കപ്പെട്ട കോവിഡ് മരണക്കണക്കുകള്‍ പുറത്തേയ്ക്ക്. ആറായിരത്തോളം കോവിഡ് മരണങ്ങൾ 17 ദിവസം കൊണ്ടാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബന്ധുക്കള്‍ അപ്പീല്‍ നൽകാതെ തന്നെ 3779 മരണങ്ങള്‍ പട്ടികയിൽ ഇടം പിടിച്ചു. കോവിഡ് മരണങ്ങൾ സർക്കാർ കുറച്ചുകാണിക്കുന്നുണ്ടെന്ന ശക്തമായ ആരോപണത്തെ തുടർന്ന് ജൂണ്‍ പകുതി മുതല്‍ കണക്കുകള്‍ ഏകദേശം സുതാര്യമായിത്തുടങ്ങിയിരുന്നു. പ്രതിഷേധം ശക്തമായതോടെ ജൂണ്‍ 18 നുമുമ്പുളള ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്താത്ത കണക്കുകൾ പട്ടികയിൽ വൈകാതെ തന്നെ ഉൾക്കൊള്ളിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് മുൻപ് വെളിപ്പെടുത്തിയിരുന്നു.

ഒക്ടോബര്‍ 22 മുതലാണ് ഒഴിവാക്കിയ കണക്കുകള്‍ പട്ടികയിൽ ഇടം പിടിച്ച് തുടങ്ങിയത്. വ്യക്തമല്ലാത്ത കാരണങ്ങളാൽ ഒഴിവാക്കിയ മരണങ്ങൾ എന്ന പേരിൽ 292 മരണങ്ങള്‍ കണക്കില്‍ കയറി. പിന്നീടുള്ള ഓരോ ദിവസം ഇതാവർത്തിച്ചു. 200 മുതല്‍ 600 വരെ മരണങ്ങള്‍ ഒൗദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടുത്തി. 5998 മരണങ്ങള്‍ ഇതുവരെ ഇങ്ങനെ പതുക്കെ പതുക്കെ പട്ടികയിൽ ചേർത്തത്.

Also Read:അപകടത്തിൽ പിതാവും 5 വയസ്സുകാരനും മരിച്ച സംഭവം: ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ, യജമാനനെ കാത്ത് നൊമ്പരമായി വളർത്തുനായ

ഇങ്ങനെ കൃത്യം കണക്കുകൾ ഓരോ ദിവസമായി പട്ടികയിൽ ഉൾക്കൊള്ളിക്കണമെങ്കിൽ സർക്കാരിന്റെ കയ്യിൽ ഇതിന്റെ കണക്കുകൾ ഉണ്ടായിരുന്നു എന്ന വ്യക്തം. ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായെന്ന പേരില്‍, മരണപ്പെടുമ്പോൾ രോഗിക്ക് മറ്റ് അസുഖങ്ങളുണ്ടായിരുന്നു എന്നൊക്കെ പറഞ്ഞായിരുന്നു സർക്കാർ ഈ മരണങ്ങൾ കോവിഡ് പട്ടികയിൽ നിന്നും ഒഴിവാക്കിയത്. സുപ്രീംകോടതി നിര്‍ദേശ പ്രകാരം നഷ്ടപരിഹാരം ലഭിക്കുമെന്ന സാഹചര്യം വന്നതോടെ വ്യാപക പരാതിയുയര്‍ന്നു. ഇതോടെ കണക്കുകൾ കുറച്ചുകൂടി സുതാര്യമാക്കാൻ സർക്കാർ നിർബദ്ധിതരാവുകയായിരുന്നു. പുതിയ മരണങ്ങൾ കൂടി ഉൾപ്പെത്തിയതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34362 ആയി ഉയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button