KeralaLatest NewsNewsIndia

യു.ഡി.എഫിന്റെ മദ്യ നയം തട്ടിപ്പ്, ജനങ്ങളെ മദ്യത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ ഇടതുപക്ഷം:പിണറായി വിജയന്റെ പോസ്റ്റ്

തിരുവനന്തപുരം: കേരളത്തിൽ പുതിയതായി 175 മദ്യശാലകൾ കൂടി ആരംഭിക്കുമെന്ന സർക്കാർ തീരുമാനത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ. 2016 ൽ കൂടുതൽ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയ ഉമ്മൻ ചാണ്ടി സർക്കാരിന്റെ തീരുമാനത്തിനെതിരെ അന്ന് പിണറായി വിജയൻ വിമർശനവുമായി രംഗത്ത് വന്നിരുന്നു. മദ്യം എന്ന വിപത്തിനെ ചെറുക്കാനും ജനങ്ങളെ മദ്യത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാനും ഉള്ള നിശ്ചയ ദാർഡ്യം ഇടതുപക്ഷത്തിനാണ്‌ ഉള്ളതെന്ന് ഘോരം പ്രസംഗിച്ച പിണറായി വിജയൻ ഇന്ന് നേർവിപരീതമാണ് ചെയ്യുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. ഒരേ വിഷയത്തിൽ രണ്ട് നിലപാട് എന്താണെന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. പിണറായി വിജയൻറെ പഴയ പോസ്റ്റ് ഇതിനോടകം വീണ്ടും ശ്രദ്ധേയമാവുകയാണ്.

Also Read:‘നിന്നെ കെട്ടിയിട്ട് നിന്റെ മകളെ കൂട്ടബലാത്സംഗം ചെയ്യും’: അവർ പറഞ്ഞു, ആദിത്യന് തന്നെ പേടിയാണെന്ന് മുരളി

മദ്യശാലകൾ ആരംഭിക്കുന്ന കാര്യം പരിഗണനയിലെന്ന് രണ്ടാം പിണറായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിനെ സംബന്ധിക്കുന്ന ബെവ്കോയുടെ ശുപാര്‍ശ എക്സൈസ് വകുപ്പിന്‍റെ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.

കൂടുതൽ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയ തീരുമാനം മദ്യ നിരോധനം സാധ്യമാക്കാനുള്ളതാണോ എന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കണം എന്നായിരുന്നു പിണറായി വിജയൻ തന്റെ പഴയ പോസ്റ്റിലൂടെ ചോദിച്ചത്. ഇങ്ങനെ കൂടുതൽ കൂടുതൽ മദ്യ ശാലകൾ അനുവദിച്ചു കൊണ്ടാണോ ‘ഘട്ടം ഘട്ടമായി’ മദ്യ നിരോധനം നടപ്പാക്കുന്നത് എന്ന് പരിഹസിച്ച പിണറായി കോഴയിൽ അധിഷ്ഠിതമായ മദ്യ നയമാണ് ഉമ്മൻചാണ്ടി സർക്കാർ നടപ്പാക്കുന്നത് എന്നും വിമർശിച്ചു.

മദ്യ നയത്തിൽ മുൻ സർക്കാരിനെ വിമർശിച്ച് പിണറായി വിജയൻ എഴുതിയ പോസ്റ്റ് ഇങ്ങനെ:

കൂടുതൽ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയ തീരുമാനം മദ്യ നിരോധനം സാധ്യമാക്കാനുള്ളതാണോ എന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കണം. ഇങ്ങനെ കൂടുതൽ കൂടുതൽ മദ്യ ശാലകൾ അനുവദിച്ചു കൊണ്ടാണോ ‘ഘട്ടം ഘട്ടമായി’ മദ്യ നിരോധനം നടപ്പാക്കുന്നത്?
പത്തു ശതമാനം വെച്ച് ചില്ലറ വ്യാപാര ഔട്ട് ലെറ്റുകൾ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച ശേഷം നിലവിലുള്ളവയിൽ കൂടുതൽ കൌണ്ടറുകൾ തുറക്കുന്ന അതേ കള്ളക്കളിയാണ് ഇവിടെയും. കോഴയിൽ അധിഷ്ഠിതമായ മദ്യ നയമാണ് ഉമ്മൻചാണ്ടി സർക്കാർ നടപ്പാക്കുന്നത്.
പുതുതായി പത്തു ത്രീ സ്റ്റാര്‍ ഹോട്ടലുകൾ ഫൈവ് സ്റ്റാര്‍ ആയി അപ്ഗ്രേഡ് ചെയ്യാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഘട്ടം ഘട്ടമായി വൻകിട മദ്യശാലകൾ സംസ്ഥാനത്ത് കൊണ്ടുവരികയാണ് യു ഡി എഫ് ഭരണം. ജനങ്ങളെ കബളിപ്പിക്കാനുള്ള മദ്യ വിരോധ പ്രസംഗവും ഈ കള്ളക്കളിയും എങ്ങനെ ഒത്തു പോകും? യു ഡി എഫിന്റെ മദ്യ നയം തട്ടിപ്പാണ്. അത് വോട്ടു നേടാനുള്ള വിലകുറഞ്ഞ തന്ത്രം മാത്രമാണ്. ബാർ കോഴയിൽ കുടുങ്ങി ഒരു മന്ത്രിക്കു രാജിവെക്കേണ്ടി വന്ന കാപട്യമാണ്, മദ്യ നയം എന്ന പേരിൽ യു ഡി എഫ് അവതരിപ്പിക്കുന്നത്‌. മദ്യം എന്ന വിപത്തിനെ ചെറുക്കാനും ജനങ്ങളെ മദ്യത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാനും ഉള്ള നിശ്ചയ ദാർഡ്യം ഇടതുപക്ഷത്തിനാണ്‌ ഉള്ളത്.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മദ്യ വർജന സമിതികളെയും മദ്യ വിരുദ്ധ പ്രവർത്തകരെയും അടക്കം അണിനിരത്തി മദ്യ വിപത്ത് ചെറുക്കാൻ ഇടതു പക്ഷ ജനാധിപത്യ മുന്നണി പ്രതിജ്ഞാ ബദ്ധമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button