UAELatest NewsNewsInternationalGulf

ദുബായ് എക്‌സ്‌പോയിൽ സ്ത്രീകൾക്ക് സൗജന്യ യോഗ പരിശീലനം: വിശദ വിവരങ്ങൾ അറിയാം

ദുബായ്: ദുബായ് എക്‌സ്‌പോയിൽ സ്ത്രീകൾക്ക് സൗജന്യ യോഗ പരിശീലനം. നവംബർ 15 മുതലാണ് യോഗാ ക്ലാസുകൾ ആരംഭിക്കുന്നത്. എക്‌സ്‌പോയിലെ വാട്ടർ ഫീച്ചറിലാണ് യോഗാ ക്ലാസുകൾ. തിങ്കളാഴ്ച്ചകളിൽ രാവിലെ 9.30 മുതൽ 10.30 വരെയാണ് യോഗാ പരിശീലനം.

Read Also: ജോസ് കെ മാണിതന്നെ മത്സരിക്കും: രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് സീറ്റ് നല്കാൻ ഇടതുമുന്നണി യോഗത്തിൽ തീരുമാനം

എക്സ്പോ ടിക്കറ്റുള്ള എല്ലാ സ്ത്രീകൾക്കും ക്ലാസുകൾ സൗജന്യമാണ്. ദുബായിയിലെ മികച്ച യോഗ പരിശീലകരാണ് ക്ലാസുകൾ നയിക്കുന്നത്. യോഗാ ക്ലാസുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്വന്തമായി യോഗാ മാറ്റും ടവ്വലും കൊണ്ടുവരണമെന്നും ഗ്ലോഫോക്‌സ് ആപ്പ് വഴി സ്ഥലം ബുക്ക് ചെയ്യണമെന്നും അധികൃതർ നിർദ്ദേശിച്ചു. വാഹനങ്ങൾക്കു സൗജന്യ പാർക്കിങ് ഉണ്ടാകും. ആരോഗ്യ ജീവിതത്തിലേക്കു നയിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് യോഗ സംഘടിപ്പിക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Read Also: ഇന്ധനവില കുറയ്ക്കാത്ത പിണറായി സര്‍ക്കാരിനെതിരെ സമരം ചെയ്ത യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി തല്ലിചതച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button