Latest NewsKeralaNews

ഇന്ധനവില കുറയ്ക്കാത്ത പിണറായി സര്‍ക്കാരിനെതിരെ സമരം ചെയ്ത യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി തല്ലിചതച്ചു

ഇനി സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ശപഥം ചെയ്ത് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത കൊല്ലം ജില്ലയിലെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ക്രൂരമായി ലാത്തിച്ചാര്‍ജ് നടത്തിയ സംഭവത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്ത് വന്നു. ഇന്ധന വില കുറയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള സമരത്തില്‍ നിന്ന് ഇനി ബിജെപി പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പിണറായി സര്‍ക്കാരിനെതിരെ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.

Read Also : ഭർത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരാൻ യുവാവിന്റെ അഭ്യർത്ഥന, നിരസിച്ച യുവതിയുടെ ദേഹത്ത് ആസിഡ് പ്രയോഗം

തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായി സര്‍ക്കാരിനെതിരെ സമരവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചു.

കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ അധിക നികുതി എടുത്തു കളഞ്ഞെങ്കിലും കേരളത്തില്‍ നികുതി കുറയിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ധന വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സമരം തുടരുകയാണ്. ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത കൊല്ലം ജില്ലയിലെ യുവമോര്‍ച്ചാ പ്രവര്‍ത്തകരെയാണ് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button