ചാവക്കാട്: യുവതിയെ വീട്ടിൽ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ചാവക്കാട് എടക്കഴിയൂർ നാലാംകല്ല് വാക്കയിൽ വീട്ടിൽ ഷക്കീലയെയാണ്(32) തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്കാണ് സംഭവം.
യുവതി ദേഹത്ത് സ്വയം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.
Read Also: മൊബൈൽ ഫോൺ മോഷണ കേസ്: പ്രതി അറസ്റ്റിൽ
ആദ്യം ചാവക്കാട് ഹയാത്ത് ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചത്. പിന്നീട് തൃശൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments