Latest NewsIndiaNews

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നവംബര്‍ 29 മുതല്‍ ഡിസംബര്‍ 23 വരെ

ഡൽഹി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നവംബര്‍ 29 മുതല്‍ ഡിസംബര്‍ 23 വരെ നടക്കും. തിങ്കളാഴ്ച്ച ചേര്‍ന്ന പാര്‍ലമെന്ററി കാര്യ ക്യാബിനറ്റ് കമ്മിറ്റി തീയതികള്‍ അംഗീകരിച്ച് സമ്മേളനം വിളിക്കാന്‍ രാഷ്ട്രപതിയ്ക്ക് ശിപാർശ നല്‍കി.

Also Read : മുല്ലപ്പെരിയാര്‍ മരം മുറി : സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാടുമായി ഒത്തുകളിക്കുകയാണെന്ന് മുരളീധരന്‍

25 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ 19 സിറ്റിംഗുകൾ ഉണ്ടാകും. കഴിഞ്ഞ ഒന്നര വര്‍ഷമായി നടന്നിരുന്നത് പോലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നടപടിക്രമങ്ങള്‍ നടക്കുക.

കോവിഡ് കാരണം, 2020 ല്‍ പാര്‍ലമെന്റ് ശീതകാല സമ്മേളനം ഉണ്ടായിരുന്നില്ല. സെപ്റ്റംബര്‍ 14 മുതല്‍ ഒക്ടോബര്‍ 1 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന മണ്‍സൂണ്‍ സമ്മേളനം കോവിഡ് -19 മൂലം സെപ്റ്റംബര്‍ 23 ന് മാറ്റിവെയ്ക്കുകയും ചെയിതിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button